Categories

നിലമ്പൂരില്‍ സംഘര്‍ഷാവസ്ഥ; മറ്റൊരു ഫാക്ടറിക്ക് കൂടി തീയിട്ടു

fireനിലമ്പൂര്‍: സമരസിമിതി പ്രവര്‍ത്തകര്‍ക്ക് നേരെ വെടിവെക്കും വടിവാള്‍ ആക്രമണവുമുണ്ടായ സാഹചര്യത്തില്‍ നിവമ്പൂര്‍ മമ്പാട് കമ്പനി പരിസരത്ത് സംഘര്‍ഷാവസ്ഥ. ക്ഷുഭിതരായ ജനക്കൂട്ടം മറ്റൊരു ഫാക്ടറിക്ക് കൂടി തീവെച്ചു. റൂബി റബര്‍ ഫാക്ടറിക്കാണ് തീവെച്ചത്. നേരത്തെ ആര്‍ കെ ഫാക്ടറിക്ക് നാട്ടുകാര്‍ തീവെച്ചിരുന്നു.

സ്ഥലത്ത് മലപ്പുറം എസ് പിയുടെ നേതൃത്വത്തില്‍ പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ഫയര്‍ ഫോഴ്‌സ് ഫാക്ടറിയിലെ തീ അണക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കയാണ്. ക്ഷുഭിതരായ ജനക്കൂട്ടം സ്ഥലത്ത് നിന്ന് പിരിഞ്ഞ് പോയിട്ടില്ല.

അതേസമയം ഫാക്ടറിക്ക് തീവെച്ചത് ഉടമകള്‍ തന്നെയാണെന്നും വെടിവെപ്പിനെ തുടര്‍ന്നുണ്ടാകുന്ന പ്രതിഷേധം മറികടക്കാനാണിതെന്നും നാട്ടുകാര്‍ ആരോപിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.