എഡിറ്റര്‍
എഡിറ്റര്‍
നിലമ്പൂര്‍ ചാലിയാര്‍ പുഴയില്‍ 5 കുട്ടികള്‍ മുങ്ങിമരിച്ചു
എഡിറ്റര്‍
Thursday 24th May 2012 5:18pm

നിലമ്പൂര്‍: ചാലിയാറില്‍ സഹോദരങ്ങളുള്‍പ്പെടെ ബന്ധുക്കളായ 5 കുട്ടികള്‍ മുങ്ങിമരിച്ചു. നിലമ്പൂര്‍ കോവിലകത്ത് മുറിയില്‍ ചീനിക്കടവിലാണ് ദുരന്തമുണ്ടായത്. അവധിക്കാലം ചിലവഴിക്കാനെത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്.

മൂന്ന് ആണ്‍ കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് മുങ്ങിമരിച്ചത്. ചാലിയാറില്‍ ഫിലോമിനയുടെ കൂടെ കുളിക്കാനിറങ്ങിയ കുട്ടികളിലൊരാളായ അമല്‍ ഒഴുക്കില്‍ പെട്ടപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് രണ്ട് കുടുംബത്തിലെ അഞ്ച് കുട്ടികളും മരിച്ചത്. വയനാട് വാകമറ്റം വഴുതക്കാട്ടിലെ ഫിലോമിന നിലമ്പൂരിലുള്ള വീട്ടില്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്തിയതായിരുന്നു. അപകടത്തില്‍ മരിച്ച ജിനു മാത്യു(15), ജെയ്‌നി മാത്യു(11), അജയ് മാത്യു (9)എന്നിവര്‍ ഫിലോമിന – മാത്യു ദമ്പതികളുടെ മക്കളാണ്. വയനാട് കാക്കവയല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ഇവര്‍.

കുന്നത്തുംചാല്‍ അത്തിക്കാട്ടെ നിസ- ബിനു ദമ്പതികളുടെ കുട്ടികളാണ് അമലും(10), അലീനയും(9). ഒഴുക്കില്‍ പെട്ട ഒരു കുട്ടിക്കായി തെരച്ചില്‍ നടക്കുകയാണ്. ശക്തമായ ഒഴുക്കും ചുഴിയുമുള്ള സ്ഥലത്ത് കുളിക്കാനിറങ്ങിയതാണ് ദുരന്തത്തിന് കാരണമായത്.

Advertisement