എഡിറ്റര്‍
എഡിറ്റര്‍
ആന്‍ഡ്രോയിഡ് ക്യാമറയുമായി നിക്കോണ്‍
എഡിറ്റര്‍
Thursday 23rd August 2012 12:21pm

ന്യൂദല്‍ഹി: ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റവുമായി പ്രമുഖ ക്യാമറ നിര്‍മാതാക്കളായ നിക്കോണുമെത്തുന്നു. കൂള്‍പിക്‌സ് എക്‌സ് S800c ക്യാമറയാണ് ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റവുമായി എത്തുന്നത്. നിക്കോണിന്റെ ആദ്യ വൈ-ഫൈ ക്യാമറകൂടിയാണ് S800c.

Ads By Google

ഫോട്ടോ എടുക്കാന്‍ മാത്രമല്ല, സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലേക്കും ഇമേജ് എഡിറ്റ് ആപ്ലിക്കേഷനുകളിലേക്കും കണക്ട് ചെയ്യാന്‍ പുതിയ ക്യാമറ ഉപയോഗിച്ച് സാധിക്കും. എച്ച്.ഡി വീഡിയോ റെക്കോര്‍ഡിങ് ഓപ്ഷനും ഇതിനുണ്ട്.

ചിത്രം എടുത്ത ഉടന്‍ തന്നെ ഇനിമുതല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളായ ഗൂഗിള്‍ പ്ലസ്, ഫേസ്ബു്ക്ക്, ട്വിറ്റര്‍ എന്നിവയിലേക്ക് അപ്‌ലോഡ് ചെയ്യാന്‍ നിക്കോണിന്റെ പുതിയ ക്യാമറ ഉപയോഗിച്ച് സാധിക്കും.

മാത്രമല്ല, വെബ് ബ്രൗസിങ്, ഡൗണ്‍ലോഡിങ്, തുടങ്ങി ഒരു സ്മാര്‍ട് ഫോണ്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും നിക്കോണ്‍ s800c ചെയ്യുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. വീഡിയോ ആപ്ലിക്കേഷനും ക്യാമറയില്‍ ലഭ്യമാണ്.

ഡൗണ്‍ലോഡ് ചെയ്യുന്ന വീഡിയോ കാണാനും S800c യിലൂടെ സാധിക്കും. OLED മോണിറ്ററോട് കൂടിയ 3.5 ടച്ച് സ്‌ക്രീനാണ് ഇതിനുള്ളത്.

സെപ്റ്റംബറിലാണ് ക്യാമറ വിപണിയിലെത്തുക. 349.95 ഡോളറാണ് ഇതിന്റെ വില.

Advertisement