ബാംഗ്ലൂര്‍: ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി നാലു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ബാംഗ്ലൂരിലെത്തി. ബാംഗ്ലൂരിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റ്ഡ് എയര്‍പോര്‍ട്ടില്‍ ഇന്ന് രാവിലെ പത്തുമണിക്കാണ് സര്‍ക്കോസിയും ഭാര്യ കാര്‍ല ബ്രൂണിയും എത്തിയത്.

പ്രതിരോധം, ആണവോര്‍ജം, സാംസ്‌കാരിക രംഗത്തെ വികസനം എന്നീ വിഷയങ്ങള്‍ക്കാണ് സന്ദര്‍ശനവേളയില്‍ ഊന്നല്‍ നല്‍കുന്നത്. ബാംഗ്ലൂരിലെ ഐ.എസ്.ആര്‍.ഒ യിലെ ശാസ്ത്രജ്ഞന്‍മാരെയും വിദ്യാര്‍ത്ഥികളെയും അദ്ദേഹം ഇന്ന് അഭിസംബോധന ചെയ്യും.

അഞ്ചാം തീയതി താജ് മഹലിലെത്തുന്ന സര്‍ക്കോസിയെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് സ്വകാര്യ വിരുന്നിന് ക്ഷണിച്ചിട്ടുണ്ട്. ആറാം തീയതി ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തും. തുടര്‍ന്നുവിവിധ കരാറുകളില്‍ ഒപ്പുവെക്കും. വൈകുന്നേരം രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ സന്ദര്‍ശിച്ചശേഷം ദല്‍ഹിയിലെ ഫ്രഞ്ച് എംബസിയില്‍ വിരുന്നിന് പങ്കെടുക്കും. തുടര്‍ന്ന് മുംബൈ ഭീകരാക്രമണം നടന്ന താജ് ഹോട്ടലില്‍ നടക്കുന്ന ബിസിനസ് സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കും. അതേ ദിവസം തന്നെ പാരീസീലേക്ക് പുറപ്പെടും.