എഡിറ്റര്‍
എഡിറ്റര്‍
നിക്കോണ്‍ D-3200 വിപണിയില്‍
എഡിറ്റര്‍
Thursday 7th June 2012 12:08pm

ന്യൂദല്‍ഹി : ക്യാമറ വിപണിയിലെ രാജക്കന്മാരായ നിക്കോണ്‍ ഏറ്റവും പുതിയ മോഡലായ ഡിജിറ്റല്‍ എസ്എല്‍ആര്‍ ക്യാമറ D-3200 ഇന്ത്യന്‍ വിപണിയിലിറക്കി.

ഹൈഡെഫിനിഷന്‍ വീഡിയോയ്ക്ക് തുല്യമായ സ്പീഡില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ D-3200 ക്ക് കഴിയുമെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. 24.2 മെഗാപിക്‌സലാണ്‌ D-3200

ഉപഭോക്താവിന് ചിത്രങ്ങള്‍ എടുക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങളും ഈ ക്യാമറ നല്‍കുന്നുണ്ട്. കൂടാതെ ചിത്രങ്ങള്‍ മൊബൈലിലേക്കോ, ടാബ്ലറ്റിലേക്കോ അയക്കാനുള്ള സൗകര്യവുമുണ്ട്.

ചുവപ്പും കറുപ്പും നിറങ്ങളില്‍ ക്യാമറ ലഭ്യമാണ്. 32,250 രൂപയാണ് D-3200 ന്റെ വില. രണ്ട് ലെന്‍സ് കിറ്റുകളോടുകൂടിയതിന് 37,950 നും 48,950 രൂപയ്ക്കും ലഭ്യമാണ്.

Advertisement