എഡിറ്റര്‍
എഡിറ്റര്‍
സ്‌കൂള്‍ യൂണിഫോം മാറ്റി നഴ്‌സിന്റെ യൂണിഫോമണിയാന്‍ നിക്കി
എഡിറ്റര്‍
Sunday 16th March 2014 4:14pm

nikki-gilrani-2

‘1983’ലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ വേഷം തകര്‍ത്തഭിനയിച്ച നിക്കി ഇനി സ്‌കൂള്‍ യുണിഫോം മാറ്റി നേഴ്‌സിന്റെ യൂണിഫോമണിയാന്‍ തയ്യാറെടുക്കുകയാണ്.

ജിബു ജേക്കബിന്റെ പുതിയ ചിത്രത്തിലാണ് നിക്കി നേഴ്‌സിന്റെ വേഷത്തിലെത്തുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല. മലയാള സിനിമകളില്‍ അഭിനയിക്കാന്‍ അവസരങ്ങള്‍ ലഭിയ്ക്കുന്നതില്‍ സന്തോഷമുണ്ടെന്നും കേരളം തനിയ്ക്ക് ഭാഗ്യമുള്ള സ്ഥലമാണെന്നും നിക്കി പറഞ്ഞു.

ആസിഫ് അലിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. കൊമേഴ്ഷ്യല്‍ സിനിമയാണെങ്കിലും വളരെ പ്രാധാന്യമുള്ള വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നത്.

‘1983’നു ശേഷം നിവിന്‍ പോളി തന്നെ നായകനായ ‘ഓം ശാന്തി ഓശാന’യിലും നിക്കി ശ്രദ്ധേയമായ ഒരു വേഷമവതരിപ്പിച്ചു. രണ്ട് ചിത്രങ്ങളോടെ നിക്കി മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായിരിക്കുകയാണ്.

‘ഓം ശാന്തി ഓശാന’യ്ക്കും ‘1983’യ്ക്കും പുറമെ ഒരു കന്നഡ ചിത്രത്തിലും ഒരു തമിഴ് ചിത്രത്തിലും അഭിനയിച്ചു കൊണ്ടിരിക്കുകയാണ് നിക്കി. അതിനു പുറമെ ഒരു കന്നഡ ചിത്രം കൂടി ഇറങ്ങാനൊരുങ്ങുകയാണ്.

Advertisement