വാഷിങ്ടണ്‍:  യു.എസ് ഇടക്കാല തിരഞ്ഞെടുപ്പില്‍ സൗത്ത് കാരലീന ഗവര്‍ണറായി ഇന്ത്യന്‍ വംശജ നിക്കി റന്ദവ ഹാലെ തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് ഒരു വനിതയ്ക്ക് സൗത്ത് കാരലീന ഗവര്‍ണര്‍ സ്ഥാനം ലഭിക്കുന്നത്.

യു.എസ് സംസ്ഥാനങ്ങളില്‍ ചെറുതും അതേസമയം യാഥാസ്ഥിതിക സംസ്ഥാനവുമാണ് സൗത്ത് കാരോലീന. പ്രസിഡണ്ട് ബരാക്ക് ഒബായ്‌ക്കെതിരായി ആഞ്ഞടിക്കുന്ന തരംഗത്തില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ വിന്‍സെന്റ് ഷീഹീനെയാണ് നിക്കി തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയത്. നിക്കി 525,962വോട്ടുനേടിയപ്പൊള്‍ എതിരാളിക്ക് 472,889 വോട്ടുകള്‍ നേടാനേ കഴിഞ്ഞുള്ളൂ.

അമൃതസര്‍ സ്വദേശിയാണ് നിക്കി. 1960 കളില്‍ യു.എസില്‍ കുടിയേറിപ്പാര്‍ത്തവരാണ് നിക്കിയുടെ മാതാപിതാക്കള്‍. യു.എസിലെ ഇന്ത്യന്‍ സമൂഹത്തില്‍ നിന്ന് ഗവര്‍ണറാകുന്ന രണ്ടാമത്തെ വ്യക്തിയാണ് നിക്കി.