കല്‍പ്പറ്റ: ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള രാത്രിയാത്രാ നിരോധനത്തിന്റെ സമയം ദീര്‍ഘിപ്പിച്ചു. ഒമ്പത് മണിക്കൂറില്‍ നിന്ന് 12 മണിക്കൂറായാണ് സമയം ദീര്‍ഘിപ്പിച്ചത്. കഴിഞ്ഞ ദിവസം ഒരു കുട്ടിയാന ട്രക്ക് ഇടിച്ച് ചെരിഞ്ഞതിനെത്തുടര്‍ന്നാണ് നിരോധന സമയം നീട്ടിയത്. നിരോധനം ഇന്ന് മുതല്‍ നിലവില്‍ വരും.

ബന്ദിപ്പൂര്‍ വനമേഖലയില്‍ ചരക്ക് ലോറിയിടിച്ചാണ് കുട്ടിയാന ചരിഞ്ഞത്. സംഭവത്തില്‍ ചരക്ക് ലോറിയുടെ ഡ്രൈവറായ മലയാളിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആനയെ ഇടിച്ച് തെറിപ്പിച്ചശേഷം ലോറി നിര്‍ത്താതെ പോവുകയാണുണ്ടായത്. ബുധനാഴ്ച രാത്രി മൈസൂര്‍ സുല്‍ത്താന്‍ ബത്തേരി റൂട്ടിലായിരുന്നു സംഭവം.

Subscribe Us:

രാത്രിയാത്രാനിരോധന സമയം കര്‍ണാടക സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചത് കേരളത്തില്‍ നിന്ന് ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും.