എഡിറ്റര്‍
എഡിറ്റര്‍
സ്തനാര്‍ബുദം: നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ജാഗ്രതൈ
എഡിറ്റര്‍
Tuesday 26th June 2012 4:01pm

രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന സ്ത്രീകളില്‍ സ്തനാര്‍ബുദത്തിനുള്ള സാധ്യതയേറെയെന്ന് പഠനം. ഇന്‍സ്റ്റിറ്റിയൂട്ട് നാഷണല്‍ ഡീ ലാ സാന്റെ എറ്റ് ഡീ ലാ റിസര്‍ച്ച് മെഡിക്കലാണ് പഠനം നടത്തിയത്.

സ്ത്രീ മരണങ്ങള്‍ക്ക് പ്രധാന കാരണമാണ് സ്തനാര്‍ബുദം. ഒരു യൂണിവേഴ്‌സിറ്റി പുറത്തുവിട്ട കണക്ക് പ്രകാരം വികസിത രാജ്യങ്ങളില്‍ വര്‍ഷം 100,000 സ്ത്രീകളില്‍ 100 പേര്‍ ഈ രോഗത്തിന്റെ പിടിയിലാവുന്നുണ്ട്. ഓരോ വര്‍ഷവും 1.3 മില്യണ്‍ ആളുകളെയാണ് പുതുതായി ഈ രോഗം പിടികൂടുന്നത്. ഇതില്‍ 53,000 ആളുകളും ഫ്രാന്‍സിലുള്ളവരാണെന്നും കണക്കില്‍ പറയുന്നു.

രാത്രി ജോലിയ്ക്ക് ഈ രോഗം വര്‍ധിക്കുന്നതില്‍ എന്തെങ്കിലും റോളുണ്ടോയെന്നാണ് ഗവേഷകര്‍ പരിശോധിച്ചത്. ഇതിനായി 2005നും 2008നും ഇടയില്‍ 3,000 സ്ത്രീകളുടെ ആരോഗ്യസ്ഥിതി പരിശോധിച്ചു. ഇവരുടെ രാത്രിജോലിയുടെ സമയമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്തി.  11% സ്ത്രീകളും കരിയറില്‍ പലവട്ടം നൈറ്റ് ഷിഫ്റ്റ് ജോലി ചെയ്തവരാണ്.

നാല് വര്‍ഷത്തിലധികം നൈറ്റ് ഷിഫ്റ്റില്‍ ജോലിചെയ്ത സ്ത്രീകളില്‍ ക്യാന്‍സര്‍ സാധ്യത ഏറുന്നതായി പഠനത്തില്‍ നിന്ന് വ്യക്തമായി. കൂടാതെ ആഴ്ചയില്‍ മൂന്ന് ദിവസത്തില്‍ കുറവ് നൈറ്റ് ഷിഫ്റ്റ് എടുക്കുന്നവരിലും ക്യാന്‍സറിന് സാധ്യത കൂടുതലാണെന്ന് കണ്ടെത്തി. ഇടയ്ക്കിടെ നൈറ്റ് എടുക്കുന്നത് ശരീരത്തിന് അസ്വസ്ഥതയുണ്ടാക്കുമെന്നതിനാലാണിത്.

Advertisement