Categories

നൈജീരിയന്‍ മന്ത്രിസഭ പിരിച്ചുവിട്ടു

ലാഗോസ്: നൈജീരിയയിലെ ആക്ടിങ് പ്രസിഡന്റ് ഗുഡ്‌ലക്ക് ജോനാഥന്‍ നിലവിലെ മന്ത്രിസഭ പിരിച്ചുവിട്ടു. കഴിഞ്ഞദിവസത്തെ മന്ത്രിസഭാ യോഗത്തിനു ശേഷമാണ് മന്ത്രിസഭ പിരിച്ചുവിടുന്നതായി വിവരാവകാശ മന്ത്രി ദോറ അകുന്‍യിലി പ്രഖ്യാപിച്ചത്. മന്ത്രിസഭ പിരിച്ചുവിടുന്നതിന്റെ കാരണം ജോനാഥന്‍ വ്യക്തമാക്കിയിട്ടില്ലെന്നും അകുന്‍യിലി അറിയിച്ചു.

പ്രസിഡന്റ് ഉമ്‌റു മുസാവര്‍ അദുവ രോഗബാധിതനായതിനെ തുടര്‍ന്ന് ഫിബ്രവരി ഒന്‍പതിനാണ് ആക്റ്റിങ് പ്രസിന്റായി ജോനാഥനെ നിയമിച്ചത്. സൗദിയിലെ ചികിത്സയ്ക്ക് ശേഷം അദ്ദേഹം തിരിച്ചെത്തിയെങ്കിലും അധികാരം ഏറ്റെടുത്തിട്ടില്ല.

ഉമ്‌റു മുസാവര്‍ അദുവ തിരഞ്ഞെടുത്ത മന്ത്രിസഭയെയാണ് ജോനാഥന്‍ പിരിച്ചുവിട്ടത്. ഭരണം പൂര്‍ണ്ണമായും ഏറ്റെടുക്കുന്നതിന്റെ ഭാഗമായി തനിക്ക് സ്വാധീനമുള്ള മന്ത്രിമാരെ നിയമിക്കാനാണ് നിലവിലെ കാബിനറ്റ് പിരിച്ചുവിട്ടതെന്നാണ് റിപ്പോര്‍ട്ട്. പുതിയ മന്ത്രിസഭ രൂപീകരണം സംബന്ധിച്ച് ആക്ടിങ് പ്രസിഡന്റ് ഉടന്‍ പ്രസ്താവന പുറത്തിറക്കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘കാല്‍പ്പന്തിന്റെ വസന്തത്തെ എഴുത്തില്‍ സന്നിവേശിപ്പിച്ചവര്‍’; ഡൂള്‍ന്യൂസ്-സ്‌പോര്‍ട്‌സ് പാരഡീസോ കോണ്‍ഫെഡറേഷന്‍ കപ്പ് റൈറ്റ് അപ്പ് കോണ്ടസ്റ്റ് വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

കോഴിക്കോട്: പ്രമുഖ സ്‌പോര്‍ട്‌സ് ഗ്രൂപ്പായ സ്‌പോര്‍ട്‌സ് പാരഡീസോ ക്ലബ്ബും ഡൂള്‍ന്യൂസും ചേര്‍ന്ന് നടത്തിയ കോണ്‍ഫെഡറേഷന്‍ കപ്പ് റൈറ്റ് അപ്പ് കോണ്ടസ്റ്റ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.കോണ്‍ഫെഡറേഷന്‍ കപ്പ് വിജയികളായ ജര്‍മനിയുടെ അവസാനിക്കാത്ത വസന്തത്തെ കുറിച്ചെഴുതിയ അജ്മല്‍ എം.കെ മാണിക്കോത്തിന്റെ 'വസന്തം അവസാനിക്കുന്നില്ല; ജര്‍മനിയില്‍ പുതിയ പൂക്കള്‍