അബൂജ: ലോകകപ്പില്‍ നിന്നും തോറ്റ് നാട്ടില്‍ തിരിച്ചെത്തിയ നൈജീരിയന്‍ ഫുട്‌ബോള്‍ ടീമിനെ പ്രസിഡന്റ് ഗുഡ്‌ലക്ക് ജോനാഥന്‍ പിരിച്ചുവിട്ടു. ടീമിനെ രണ്ടുവര്‍ത്തേക്ക് അന്താരാഷ്ട്രമല്‍സരങ്ങള്‍ കളിക്കുന്നതില്‍ നിന്നും വിലക്കിയിട്ടുമുണ്ട്.

ലോകപ്പിലെ മോശം പ്രകനത്തെ തുടര്‍ന്ന് ടീമിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. നൈജീരിയന്‍ കായികമന്ത്രി ഇബ്രാഹിം ബയോവുമായുള്ള ചര്‍ച്ചയെത്തുടര്‍ന്നാണ് ടീമിനെ പിരിച്ചുവിടാനും വിലക്കേര്‍പ്പെടുത്താനും തീരുമാനിച്ചത്.