അബൂജ: നൈജീരിയയിലെ ജോസിലുണ്ടായ വംശീയ കലാപത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. മുസ്ലിംകളെന്ന് കരുതുന്ന ആയുധധാരികളായ ഒരുവിഭാഗം മാസ ഗ്രാമം വളഞ്ഞ് മറ്റു വംശത്തില്‍പ്പെട്ടവരെ ആക്രമിക്കുകയായിരുന്നു.

നൂറിലധികം പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പോലീസ് കമ്മീഷണര്‍ ഗ്രിഗറി അനയറിംഗ് അറിയിച്ചു. കഴിഞ്ഞയാഴ്ച്ച മുസ്ലിംകളും ക്രിസ്താനികളും തമ്മിലുണ്ടായ ആക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഈവര്‍ഷം ഇതുവരെയായി 1500 ലധികം ആളുകള്‍ വംശീയ കലാപങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.