സൂറിച്ച്: ടീമിന്റെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ടുവെന്നാരോപിച്ച് നൈജീരിയന്‍ ഫുട്‌ബോള്‍ ടീമിനെ അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടന (ഫിഫ) സ്‌പെന്‍ഡ് ചെയ്തു . ഇതോടെ അടുത്തയാഴ്ച്ച ആരംഭിക്കുന്ന ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫുട്‌ബോളില്‍ ടീമിന് പങ്കെടുക്കാനാവില്ലെന്ന് വ്യക്തമായിട്ടുണ്ട്.

അധികാരികളുടെ ഇടപെടല്‍കൂടാതെ നൈജീരിയയുടെ പുതിയ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രവര്‍ത്തനം തുടങ്ങുന്നതുവരൊണ് സസ്‌പെന്‍ഷന്‍ കാലാവധി. ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തില്‍ ടീം നടത്തിയ ദയനീയ പ്രകടനത്തില്‍ പ്രതിഷേധിച്ച് പ്രസിഡന്റ് ഗുഡ്‌ലക്ക് ജോനാതന്‍ ശക്തമായ നടപടികളെടുത്തിരുന്നു.