എഡിറ്റര്‍
എഡിറ്റര്‍
അനല്‍ക്ക നിക്കോളാസ് യുവന്റ്‌സിലേക്ക്
എഡിറ്റര്‍
Monday 28th January 2013 12:00am

റയല്‍ മാഡ്രിഡ്: മുന്‍ ആഴ്‌സണല്‍, റയല്‍ മാഡ്രിഡിഡ്, ചെല്‍സി സ്‌െ്രെടക്കര്‍ നിക്കോളാസ് അനല്‍ക്ക യുവന്റ്‌സില്‍ ചേര്‍ന്നു. ചൈനയുടെ ഷാങ്ഹായ് ഷെന്‍ഹുവില്‍ നിന്നാണ് നിക്കോളാസ് അഞ്ചുമാസത്തേക്ക് യുവാന്റസില്‍ ചേര്‍ന്നത്.

Ads By Google

നിക്കോളാസിന്റെ സാന്നിദ്ധ്യം ടീമിന് ഗുണകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുവാന്റസ് മാനേജര്‍ ബെപ്പെ മരോട്ട പറഞ്ഞു. ഇത് ഹ്രസ്വകാലത്തേക്കുള്ള നല്ലൊരു പരീക്ഷണമാണ്. സീസണ്‍ അവസാനിച്ചാല്‍ ഞങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്നതിനെ കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിക്കോളാസ് അനല്‍ക്ക നിലവില്‍ ടീമിലുള്ളവിടവ് നികത്തും ഇതൊരു അഞ്ചുമാസത്തേക്കുള്ള കരാറും അതിനൊപ്പം തന്നെ രണ്ടാമത്തെ സീസണിലേക്കുള്ള അവസരവുമാണ്,നല്ല നിലയില്‍ പോകുകയാണെങ്കില്‍ ഇങ്ങനെയും ചിന്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.

അനല്‍ക്ക യുടെ വരവ് എതെങ്കിലും തരത്തിലുള്ള ട്രാന്‍സഫറിനിടയാക്കില്ല കാരണം ഈ സാഹചര്യത്തില്‍ മറ്റൊരു അവസരവും അദ്ദേഹത്തിനില്ല. ഒരുവര്‍ഷം മുമ്പാണ് ചെല്‍സിയയില്‍ നിന്ന് അനല്‍ക്ക ഷാങ്ഹായ് ല്‍ എത്തിയത്.

Advertisement