കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ എട്ടു പ്രതികള്‍ വിദേശത്തെന്നു ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറിയിച്ചു. മുഖ്യപ്രതി എം കെ നാസര്‍ ഗള്‍ഫിലാണെന്നും എന്‍.ഐ.എ വ്യക്തമാക്കി.

പ്രതികള്‍ക്ക് വിദേശ സഹായം ലഭിച്ചിട്ടുണ്ടെന്ന് എന്‍.ഐ.എ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ സത്യവാങ്മൂലം നല്‍കി. പ്രതികളെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടും. ഇവര്‍ക്കെതിരെ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിക്കാനും തീരുമാനമായെന്ന് സത്യവാങ്മൂലത്തില്‍ എന്‍.ഐ.എ വ്യക്തമാക്കിയിട്ടുണ്ട്.