ന്യൂഡല്‍ഹി: പാനായിക്കുളം-വാഗമണ്‍ സിമി ക്യാമ്പ്, കളമശേരി ബസ് കത്തിക്കല്‍, കാശ്മീര്‍ ത്രീവ്രവാദി റിക്രൂട്ട്‌മെന്റ് എന്നിവയുമായി ബന്ധപ്പെട്ട നാലു കേസ്സുകള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) വീണ്ടും രജിസ്ട്രര്‍ ചെയ്തു. ദേശീയ അന്വേഷണ ഏജന്‍സിയുടെ കീഴിലുള്ള ഡല്‍ഹി ജസോളയിലെ പോലീസ് സ്റ്റേഷനിലാണ്
കേസുകള്‍ വീണ്ടും രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്.

അതേ സമയം മുന്‍പ് കേരളാ പോലീസ് സമര്‍പ്പിച്ച കുറ്റപത്രം അനുസരിച്ചുതന്നെയാണ് പുതിയ കേസുകളും രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ സംസ്ഥാനത്ത് തീവ്രവാദവുമായി ബന്ധപ്പെട്ട ആറു കേസുകളാണ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്നത്. നേരത്തേ കോഴിക്കോട് ഇരട്ട സ്‌ഫോടന കേസ് വീണ്ടും രജിസ്ട്രര്‍
ചെയ്തിരുന്നു.