Categories

Headlines

ഹെഡ്‌ലിക്കും റാണയ്ക്കും എതിരേ ജാമ്യമില്ലാ വാറണ്ടിനുള്ള ഹരജി എന്‍ ഐ എ പിന്‍വിലിച്ചു

ന്യൂഡല്‍ഹി: മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് ഡേവിഡ് ഹെഡ്‌ലി, തഹവുര്‍ ഹുസെയ്ന്‍ റാണ എന്നിവര്‍ക്കെതിരേ ജാമ്യമില്ല വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി കോടതിയില്‍ എന്‍ ഐ എ സമര്‍പ്പിച്ച ഹരജി പിന്‍വലിച്ചു.

ഇവരെ അമേരിക്കയില്‍ വച്ച് ചോദ്യം ചെയ്യാന്‍ കഴിഞ്ഞതുകൊണ്ടാണ് എന്‍ ഐ എ ഹരജി പിന്‍വലിച്ചത്.

എന്നാല്‍ പാകിസ്താനിലെ സാക്കി ഉര്‍റഹ്മാന്‍ ലാഖ്‌വി, ഹാഫിസ് സയീദ് രണ്ടു കരസേന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു വേണ്ടി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാന്‍ ഡല്‍ഹി കോടതിയില്‍ പുതിയ ഹരജി നല്‍കിയിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.