Categories

Headlines

നിലമ്പൂര്‍ ട്രെയിന്‍ അട്ടിമറി: എന്‍ ഐ എക്ക് കൈമാറുമെന്ന് കോടിയേരി

തിരുവനന്തപുരം: നിലമ്പൂര്‍- ഷൊര്‍ണൂര്‍ പാസഞ്ചര്‍ അട്ടിമറിശ്രമം എന്‍ ഐ എ ക്ക് കൈമാറുമെന്ന് ആഭ്യന്തര മന്ത്രി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സ്‌ഫോടകവസ്തു നിയമം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ കേന്ദ്രസഹായം തേടുമെന്നും കോടിയേരി പറഞ്ഞു. സംഭവം സംസ്ഥാന പോലീസ് അന്വേഷിക്കുന്നതിനാല്‍ എന്‍ ഐ എ ഇടപെടേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

നിലമ്പൂര്‍- ഷൊര്‍ണൂര്‍ പാസഞ്ചറിന്റെ ബ്രെയ്ക്ക്‌പൈപ്പ് 20 ഇടങ്ങളില്‍ മുറിച്ചതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഡി വൈ എസ് പി മണിയനെ അന്വേഷണച്ചുമതല ഏല്‍പ്പിച്ചിരുന്നു. സംഭവത്തില്‍ ഭീകരസംഘടനകളുടെ പങ്ക് തള്ളിക്കളയാനാവില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.