ജമ്മു കാശ്മീര്‍: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് സയ്യിദ് സലാഹുദ്ദീന്റെ വസതിയില്‍ എന്‍.ഐ.എ റെയ്ഡ് നടത്തി നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു. ജമ്മു കാശ്മീരിലെ ബഡ്ഗാം ജില്ലയിലെ വസതിയിലാണ് എന്‍.ഐ.എ റെയ്ഡ് നടത്തിയത്.

Subscribe Us:

കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെയായിരുന്നു റെയ്ഡ്. നിര്‍ണായക രേഖകള്‍ ലഭിച്ച ഉടനെ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ റെയ്ഡ് അവസാനിപ്പിച്ചു തിരിച്ച് പോയി. 2011 ല്‍ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് സലാഹുദ്ദീന്റെ മകന്‍ ഷാഹിദ് യൂസഫിനെ എന്‍.ഐ.എയെ അറസ്റ്റുചെയ്തതിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് സലാഹുദ്ദീന്റെ വസതിയില്‍ റെയ്ഡ് നടന്നത്.


Also Read ഗുജറാത്തില്‍ ജി.എസ്.ടിക്കെതിരെ വസ്ത്രവ്യാപാരികളുടെ സമരം ഏറ്റെടുത്ത് ബി.ജെ.പി നേതാവ് പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചു


ജമ്മു കാശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

ഈ വര്‍ഷം ജൂണില്‍ സലാഹുദ്ദീനെ അമേരിക്ക ആഗോളഭീകരനായി പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തുന്നതിന് തൊട്ടുമുമ്പായിരുന്നു ഇത്.