ന്യൂദല്‍ഹി: കശ്മീരിലും ദല്‍ഹിയിലുമായി പതിനാറിടങ്ങളിലെ വിവിധ വ്യാപര സ്ഥാപനങ്ങളില്‍ എന്‍.ഐ.എ തിരച്ചില്‍ നടത്തുന്നു. രാജ്യത്ത് ഹവാല ഇടപാടുകളിലൂടെ സാമ്പത്തിക രംഗം തകര്‍ക്കാനും ഇതില്‍ നിന്നും വരുന്ന ഫണ്ട് ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതുമായി ആരോപിച്ചാണ് തിരച്ചില്‍ നടക്കുന്നത്.

ശ്രീനഗറിലെയും, വടക്കന്‍ കാശ്മീരിലെ വിവിധ ഭാഗങ്ങളിലെയും സംശയാസ്പദമായ സ്ഥലങ്ങളില്‍ സംഘം ഇന്ന് രാവിലെയാണ് വ്യാപക തിരച്ചില്‍ നടത്തിയത്. വിവിധ ഇടങ്ങളിലായി നിരവധി പേരെ സംഘം അറസ്റ്റ് ചെയ്തു.ദല്‍ഹിയില്‍ നിന്ന അഞ്ചു വ്യാപാരികളെയും പോലീസ് അറസ്റ്റ് ചെയ്തു.


Also read എന്റെ മനസാക്ഷിയെ എനിക്ക് അവഗണിക്കാനാവുന്നില്ല; കശ്മീരിലെ അതിക്രമങ്ങളില്‍ മനംമടുത്ത് പോലീസ് ജോലി രാജി വെച്ച യൂവാവിന്റെ വീഡിയോ വൈറലാകുന്നു.


കാശ്മീരില്‍ സുരക്ഷാ സേനക്കെതിരെ കല്ലെറിഞ്ഞെവരെ സോഷ്യല്‍ മീഡിയയില്‍ പിന്തുണച്ചതിന് ഒരു ഫ്രീലാന്‍സ് ഫോട്ടോ ജേണലിസ്റ്റ് ഉള്‍പ്പെടെ രണ്ട് പേരെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു.

പാകിസ്ഥാന്‍ ആസ്ഥാനമായ ജമാഅത്-ഉദ്-ദാവയുടെയും നേതാവും ലഷ്‌കര്‍ ഇ തൊയ്ബ പ്രവര്‍ത്തകനുമായ ഹഫീസ് സയീദിനെ മെയ് 30 ന് അറസ്റ്റ് ചെയ്തതിന്റെ ഭാഗമായാണ് ഇപ്പോള്‍ നടക്കുന്ന അറസ്റ്റുകള്‍. സുരക്ഷാ സേനക്കെതിരെ കല്ലെറിയുക, വിദ്യാലയങ്ങള്‍ കത്തിക്കുക, രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് മറ്റ് ഏഴോളം പേരയും എന്‍.ഐ.എ അറസ്റ്റ് ചെയ്തു.