ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണ കേസില്‍ ലഷ്‌കര്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയ്ക്കും മറ്റ് എട്ട് പേര്‍ക്കുമെതിരെ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു. പ്രത്യേക എന്‍.ഐ.എ സംഘം ദല്‍ഹി കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കുറ്റപത്രം സ്വീകരിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ 2012 ജനുവരി ഏഴിന് പാട്യാല കോടതി തീരുമാനമെടുക്കും. ഒമ്പതുപേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ എന്‍.ഐ.എ കോടതിക്ക് ബുധനാഴ്ച അനുമതി നല്‍കിയിരുന്നു.

Subscribe Us:

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സാകിയുര്‍ റഹ്മാന്‍ ലഖ്‌വി, ഹെഡ്‌ലിയുടെ സഹായി തഹാവുര്‍ റാണ, അല്‍ഖായിദ നേതാവ് ഇല്യാസ് കശ്മീരി, ഹെഡ്‌ലിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്ന സാജിദ് മാലിക്, പാക്ക് സൈന്യത്തില്‍നിന്നു വിരമിച്ച അബ്ദുറഹ്മാന്‍ ഹാഷിമി എന്നിവരാണ് കുറ്റപത്രത്തിലുള്ള മറ്റുള്ളവര്‍.

മുംബൈ ഭീകരാക്രമണ കേസില്‍ 2009 നവംബര്‍ 12നാണ് എന്‍.ഐ.എ കോടതി കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കേസില്‍ കൂടുതല്‍ പേര്‍ പങ്കാളികളായതായി തുടരന്വേഷണങ്ങളില്‍ വ്യക്തമായതോടെ മറ്റ് ഏഴുപേരെ കൂടി ഇതില്‍ ചേര്‍ക്കുകയായിരുന്നു.

Malayalam News

Kerala News In English