Categories

കടല്‍ക്കൊല: നാവികര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

italian-mariners

ന്യൂദല്‍ഹി: ##കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി എന്‍.ഐ.എ റിപ്പോര്‍ട്ട് തയ്യാറാക്കി. മത്സ്യതൊഴിലാളികളെ വെടിവെച്ച് കൊന്നത് അബദ്ധമാണെന്ന് കണക്കാക്കാന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രോസിക്യൂഷന്‍ അനുമതിക്കായി റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രാലയത്തിന് കൈമാറി. 200 പേജുള്ള റിപ്പോര്‍ട്ടാണ് എന്‍.ഐ.എ തയ്യാറാക്കിയിരിക്കുന്നത്. ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തില്ലെന്ന് ഇന്ത്യ ഇറ്റലിക്ക് ഉറപ്പ് നല്‍കിയിരുന്നു.

എന്നാല്‍ നാവികര്‍ക്കെതിരെ സുവ നിയമപ്രകാരം കേസെടുക്കണമെന്നായിരുന്നു എന്‍.ഐ.എ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നത്. നേരത്തേ കേരള പോലീസ് കേസന്വേഷിച്ചപ്പോഴും ഇതേ കാര്യങ്ങള്‍ തന്നെയായിരുന്നു കണ്ടെത്തിയത്.

2012 ഫെബ്രുവരി 15-നാണ് ‘എന്റിക്ക ലെക്‌സി’ എന്ന ഇറ്റാലിയന്‍ കപ്പലിലെ നാവികര്‍ മത്സ്യതൊഴിലാളികളെ വെടിവെച്ച് കൊന്നത്. കൊല്ലം നീണ്ടകരയ്ക്ക് സമീപത്തായിരുന്നു സംഭവം.

കേരള പൊലീസിന്ഈ കേസ് അന്വേഷിക്കാന്‍ അധികാരമില്ലെന്ന സുപ്രീം കോടതി വിധിയെതുടര്‍ന്നാണ് എന്‍.ഐ.എയെ ചുമതലപ്പെടുത്തിയത്.