Categories

‘കശ്മീരില്‍ കൊല്ലപ്പെട്ട മലയാളികളുടെ ഫോട്ടോ ഹാജരാക്കണം’

കൊച്ചി: കശ്മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മലയാളികളുടെ ഫോട്ടോ ഹാജരാക്കണമെന്ന് എന്‍ ഐ എ കോടതി ആവശ്യപ്പെട്ടു. കേസിന്റെ നടപടികള്‍ വേഗത്തിലാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ബാംഗ്ലൂരിലുള്ള പ്രതികളെ കേരളത്തിലെത്തിക്കാനായി പോലീസ് സംരക്ഷണം തേടാനും എന്‍ ഐ എ കോടതി നിര്‍ദ്ദേശിച്ചു.

നേരത്തേ കശ്മീരില്‍ കൊല്ലപ്പെട്ട മുഹമ്മദ് യാസിന്‍, മുഹമ്മദ് ഫൈസി എന്നീ മലയാളികളെ തിരച്ചറിഞ്ഞിട്ടില്ലെന്ന് ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ ഐ എ). കൊച്ചിയിലെ പ്രത്യേക എന്‍ ഐ എ കോടതിയെ ബോധിപ്പിച്ചിരുന്നു.

വിരലടയാളവും മറ്റ് സംവിധാനങ്ങളുപയോഗിച്ച് മുഹമ്മദ് ഫയാസ്, അബ്ദുള്‍ റഹിം എന്നിവരെ തിരിച്ചറിയാന്‍ കഴിഞ്ഞുവെന്ന് എന്‍ ഐ എ കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ മറ്റു രണ്ടുപേരെ ശാസ്ത്രീയ സംവിധാനമുപയോഗിചച്ച് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും എന്‍ എ എ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് അടുത്തമാസം മൂന്നിന് സമര്‍പ്പിക്കുമെന്ന് എന്‍ ഐ എ അറിയിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.