Categories

കശ്മീരില്‍ കൊല്ലപ്പെട്ട 2 മലയാളികളെ തിരിച്ചറിഞ്ഞിട്ടില്ല: എന്‍ ഐ എ

കൊച്ചി: കശ്മീരില്‍ കൊല്ലപ്പെട്ട മുഹമ്മദ് യാസിന്‍, മുഹമ്മദ് ഫൈസി എന്നീ മലയാളികളെ തിരച്ചറിഞ്ഞിട്ടില്ലെന്ന് ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ ഐ എ). കൊച്ചിയിലെ പ്രത്യേക എന്‍ ഐ എ കോടതിയെയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

വിരലടയാളവും മറ്റ് സംവിധാനങ്ങളുപയോഗിച്ച് മുഹമ്മദ് ഫയാസ്, അബ്ദുള്‍ റഹിം എന്നിവരെ തിരിച്ചറിയാന്‍ കഴിഞ്ഞുവെന്ന് എന്‍ ഐ എ കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ മറ്റു രണ്ടുപേരെ ശാസ്ത്രീയ സംവിധാനമുപയോഗിചച്ച് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും എന്‍ എ എ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് അടുത്തമാസം മൂന്നിന് സമര്‍പ്പിക്കുമെന്ന് എന്‍ ഐ എ അറിയിച്ചു.

അതിനിടെ കേസിലെ പ്രതികളുടെ റിമാന്‍ഡ് കാലാവധി നബംര്‍ മൂന്നിന് അവസാനിക്കും. കശ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാലു മലയാളികളെക്കുറിച്ചുള്ള കേസ് നേരത്തേ എന്‍ ഐ എക്ക് കൈമാറിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.