എഡിറ്റര്‍
എഡിറ്റര്‍
മഹാരാഷ്ട്രയില്‍ നിന്നും നാല് പേരെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു
എഡിറ്റര്‍
Friday 24th August 2012 1:05pm

മുംബൈ: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ നിന്നും നാല് പേരെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച്ച രാത്രി എന്‍.ഐ.എയും മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സംഘവുമൊന്നിച്ച്(എ.ടി.എസ്) നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഒരു ഡോക്ടര്‍ ഉള്‍പ്പെടെയുള്ള സംഘത്തെയാണ് എന്‍.ഐ.എ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

Ads By Google

യുനാനി ഡോക്ടറായ ഡോ. റഹ്മാന്‍ ഷെയ്ഖ്, വാസിം ചിസ്തി, സഖിയുദ്ദീന്‍ നിസാമുദ്ദീന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ റഹ്മാന്‍ ഷെയ്ഖിന്റെ വീട്ടില്‍ നിന്നും പണം, 250 ഓളം യുവാക്കളുടെ ഫോട്ടോ, ബയോഡാറ്റാ, പ്രിന്റര്‍, സി.ഡി, മാപ്പ്, എന്നിവ കണ്ടെത്തിയതായും അറിയുന്നു. ഏത് കേസുമായി ബന്ദപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമല്ല.

Advertisement