കൊച്ചി: കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ രണ്ടു പ്രതികളെ വെറുതെ വിട്ടതിനെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അപ്പീല്‍ നല്‍കും. ഹാലിം, യൂസഫ് എന്നിവരെയാണു വെറുതെ വിട്ടത്.

അപ്പീല്‍ നല്‍കാനായി ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി തേടും. തെളിവുകളുടെ അഭാവത്തിലും സംശയത്തിന്റെ ആനുകൂല്യവും നല്‍കിയാണ് ഇരുവരേയും വെറുതെ വിട്ടത്.

കേസില്‍ പ്രത്യേക എന്‍.ഐ.എ കോടതി മുഖ്യപ്രതികളായ തടിയന്റവിട നസീറിനും ഷഫാസിനും ജീവപര്യന്തം തടവ് ശിക്ഷവിധിച്ചിരുന്നു. നസീറിന് മൂന്നും ഷഫാസിനെ രണ്ടും ജീവപര്യന്തമാണ് നല്‍കിയത്.