കൊച്ചി: കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ സൂഫിയ മഅദനി ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് എന്‍.ഐ.എ. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് ന്‍.ഐ.എ ആവശ്യം ഉന്നയിച്ചത്. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരമാണ് എന്‍.ഐ.എ അപേക്ഷ നല്‍കിയത്.

നിലവില്‍ സൂഫിയ ഉള്‍പ്പെടെയുള്ള ചില പ്രതികള്‍ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിട്ടുണ്ട്. കുറ്റപത്രം സമര്‍പ്പിച്ച ശേഷം ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ സൂഫിയ കോടതിയില്‍ ഹാജരായിരുന്നില്ല. ആരോഗ്യ കാരണങ്ങളാല്‍ അഭിഭാഷകന്‍ മുഖേന അവധി ചോദിക്കുകയായിരുന്നു.

എന്നാല്‍ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം കുറ്റം ചെയ്ത ഒരാള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അത് വിചാരണയെ ബാധിക്കുമെന്ന് എന്‍.ഐ.എ കോടതിയെ അറിയിച്ചു. ഇതിനാല്‍ ജാമ്യം റദ്ദാക്കണം. എന്‍.ഐ.എയുടെ ആവശ്യത്തില്‍ തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ കോടതി പ്രതി ഭാഗത്തിന് സമയം നല്‍കിയിട്ടുണ്ട്.

കോഴിക്കോട് സ്‌ഫോടനക്കേസില്‍ രഹസ്യ വിചാരണ

കൊച്ചി: കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ രഹസ്യ വിചാരണക്ക് എന്‍.ഐ.എ കോടതിയുടെ അനുമതി. കേസുമായി ബന്ധമില്ലാത്തവര്‍ കോടതിക്ക് പുറത്ത് പോകണമെന്ന് എന്‍.ഐ.എ കോടതി ജഡ്ജ് ആവശ്യപ്പെട്ടു.