തിരുവനന്തപുരം: ദേശീയപാതാ വികസനം 45 മീറ്ററില്‍ വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ഗതാഗത മന്ത്രി ജോസ് തെറ്റയില്‍ വ്യക്തമാക്കി. കേന്ദ്രം ഇക്കാര്യത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും വികസനം സംബന്ധിച്ച നിലപാട് കേന്ദ്രം ഔദ്യോഗികമായി അറിയിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.

അതിനിടെ ദേശീയപാത 42 മീറ്ററില്‍തന്നെ വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്രം. ദേശീയപാതക്ക് 30 മീറ്റര്‍ മതിയെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് വ്യക്തമാക്കിയിരുന്നു. ഇതോടെ ദേശീയപാതാ വികസന പദ്ധതി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.