തിരുവനന്തപുരം: ദേശീയപാതാ വികസനത്തിനായി സ്ഥലമേറ്റെടുക്കുമ്പോള്‍ ഏത്രതുക നഷ്ടപരിഹാരമായി നല്‍കണമെന്ന് കേരളത്തിന് തീരുമാനിക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി കമല്‍നാഥ് വ്യക്തമാക്കി. എന്നാല്‍ കേന്ദ്രത്തെ പഴിചാരി സ്ഥലമെടുപ്പ് പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുകയാണെന്നും കമല്‍നാഥ് മുഖ്യമന്ത്രി വി എസ് അച്ച്യുതാനന്ദനയച്ച കത്തില്‍ ആരോപിക്കുന്നുണ്ട്.

ദേശീയപാതാ നിയമമനുസരിച്ച് സ്ഥലമേറ്റെടുക്കേണ്ടതും വില നിര്‍ണയിക്കേണ്ടതും സംസ്ഥാന സര്‍ക്കാറാണ്. എത്രയും പെട്ടെന്ന് സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കുകയാണ് സംസ്ഥാനം ചെയ്യേണ്ടത്. ദേശീയപാതയുടെ വീതി 45 മീറ്ററില്‍ കുറയ്ക്കാനാവില്ലെന്നും കമല്‍നാഥ് വ്യക്തമാക്കിയിട്ടുണ്ട്.