ന്യൂദല്‍ഹി: ദേശീയപാതാവികസനവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ആവശ്യങ്ങള്‍ക്കായി ചട്ടങ്ങള്‍ ഭേദഗതി ചെയ്യാനാവില്ലെന്ന് കേന്ദ്രം. ആലപ്പുഴ എം പി കെ സി വേണുഗോപാലിനെ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് കേന്ദ്ര ഗ്രാമവികസനമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

നേരത്തേ ദേശീയപാതാ പുനരധിവാസ പദ്ധതിക്ക് സംസ്ഥാനം അംഗീകാരം നല്‍കിയിരുന്നു. തുടര്‍ന്ന് ഇത് കേന്ദ്രത്തിന്റെ അംഗീകാരത്തിനായി അയച്ചിട്ടുണ്ട്. പുനരധിവാസ പദ്ധതിപ്രകാരം സ്ഥലം വിട്ടുകൊടുക്കുന്നവര്‍ക്ക് വിപണി വിലയേക്കാള്‍ പത്തുശതമാനം അധികവില നല്‍കും. പാക്കേജ് നടപ്പിലാക്കിയശേഷം മാത്രമേ കുടിയൊഴിപ്പിക്കല്‍ നടപ്പാക്കുകയുള്ളൂ.