എഡിറ്റര്‍
എഡിറ്റര്‍
മൊത്തവില്‍പ്പന സൂചികയില്‍ വന്‍ ഇടിവ്
എഡിറ്റര്‍
Thursday 14th February 2013 3:50pm

ന്യൂദല്‍ഹി:  രാജ്യത്തെ മൊത്തവില്‍പ്പന സൂചികയില്‍ 6.62 ശതമാനം ഇടിവ്. പച്ചക്കറി,ഉള്ളി,അരി തുടങ്ങിയ അവശ്യസാധനങ്ങളുടെ വിലവര്‍ധനയെ തുടര്‍ന്നാണ് മൊത്തവില്‍പ്പന സൂചിക താഴാനിടയാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അനിയന്ത്രിതമായ വില വര്‍ധനയാണ് വിപണിയില്‍ അനുഭവപ്പെട്ടത്.

Ads By Google

കഴിഞ്ഞ ജനുവരിയില്‍ 7.23 ശതമാനവും, നവംബറില്‍ 7.24,ഡിസംബറില്‍ 7.18 ശതമാനവുമായിരുന്നു മൊത്തവില്‍പ്പന.

നിര്‍മാണ വസ്തുക്കളുടെ മൊത്തവില്പനയിലും വളരെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ ജനുവരിയില്‍ 4.18 ശതമാനമാണ് മൊത്തവില്‍പ്പനയെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

ഭക്ഷണവസ്തുക്കളുടെ വിലവര്‍ധന 14.3 ശതമാനമായി മൊത്തവില്‍പ്പന കുറയാനിടയാക്കിയിട്ടുണ്ട്. ഉള്ളിയുടെയും, അരി, പച്ചക്കറി തുടങ്ങിയ അവശ്യവസ്തുക്കളുടെയും വിലവര്‍ധനയാണ് ഇതിന് കാരണമെന്നും സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

ഉള്ളി വില 69.27 ശതമാനമായിരുന്നതില്‍ നിന്നും 111.52 ശതമാനമായാണ് ജനുവരിയില്‍ അമിത വര്‍ധനവാണ് രേഖപ്പെടുത്തിയത്.

അരിയ്ക്ക് പൊള്ളുന്ന വിലവര്‍ധനയാണ് അനുഭവപ്പെട്ടത്. ഡിസംബറില്‍ 17.10 ശമതമാനത്തില്‍ നിന്നും 17.31 ശതമാനമായി വര്‍ധിച്ചു. പച്ചക്കറി വില 23.25 ശതമാനത്തില്‍ നിന്നും 28.45 ശതമാനമായും ഗോതമ്പിനും , ധാന്യങ്ങള്‍ക്കും 21.39 ശതമാനവും 18.09 ശതമാനവും ഉരുളക്കിഴങ്ങിന് 79.07 നവുമാണ് വിലവര്‍ധനയുണ്ടായിരിക്കുന്നത്.

ജനുവരിയിലെ വിലവര്‍ധനയാണ് മൊത്തവില്‍പ്പനസൂചികയിലെ വന്‍ ഇടിവിനു കാരണമെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.

Advertisement