തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉദിയന്‍ കുളങ്ങരയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് നിരവധി കുട്ടികള്‍ക്ക് പരിക്ക്. ഇന്നു കാലത്ത് ഒന്‍പത് ണിയോടെ മരിയാപുരത്തു വച്ചാണ് അപകടമുണ്ടായത്. തിരുവനന്തപുരം ധനുവച്ചപുരം എന്‍ എസ് എസ് ഹൈസ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല.