എഡിറ്റര്‍
എഡിറ്റര്‍
‘ ഇത് നെയ്മറുടെ പ്രതികാരം’; മത്സരത്തിനിടെ കളിയാക്കി ചിരിച്ച സെല്‍റ്റിക് താരത്തിന് നെയ്മറുടെ മധുരപ്രതികാരം, വീഡിയോ
എഡിറ്റര്‍
Wednesday 13th September 2017 5:47pm

പാരീസ്: ബാഴ്‌സലോണയില്‍ നിന്ന് പി.എസ്.ജിയിലെത്തിയ നെയ്മര്‍ വാര്‍ത്തയില്‍ നിന്നും ഇനിയും മാറിയിട്ടില്ല. ലോകത്തിലെ ഏറ്റവും വലിയ കൈമാറ്റ തുകയ്ക്ക് പി.എസ്.ജിയിലെത്തിയ താരത്തിന്റെ മികവില്‍ പി.എസ്.ജി കുതിക്കുകയാണ്.

എന്നാല്‍ ഇന്നലെ താരം വാര്‍ത്തകളില്‍ നിറഞ്ഞത് കളിമികവുകൊണ്ടായിരുന്നില്ല. പാരിസ് സെന്റ് ജര്‍മന്‍-സെല്‍റ്റിക് മത്സരത്തിനിടെ സെല്‍റ്റിക് പ്രതിരോധതാരം ആന്റണി റാള്‍സ്റ്റനുമായുള്ള കശപിശയാണ് ഏവരും ശ്രദ്ധിച്ചത്.


Also Read: ‘കൈയില്‍ എപ്പോഴും പ്ലാസ്റ്ററുണ്ടാകട്ടെ’; വോണിന് ജന്മദിനാശംസയുമായി സെവാഗിന്റെ ട്വീറ്റ്


കളിക്കിടെ റാള്‍സ്റ്റണുമായി നെയ്മര്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. മൂന്നു ഗോളിനു പിന്നിലായിരുന്നു ഈ സമയം സെല്‍റ്റിക്. തര്‍ക്കത്തിനിടെ മൂന്നെന്ന് കൈകൊണ്ട് റാള്‍സ്റ്റണുനേരെ കാണിക്കുകയും ചെയ്തു. ഇതു കണ്ട് റാള്‍സ്റ്റണ്‍ ചിരിക്കുന്നതും കാണാം.

മത്സരത്തിനു ശേഷം പരസ്പരം കൈകൊടുക്കുമ്പോള്‍ നെയ്മര്‍ റാള്‍സ്റ്റണിന്റെ ചിരിയ്ക്ക് പ്രതികാരമെന്നോണം കൈകൊടുക്കാന്‍ വിസമ്മതിച്ചു.
മാത്രവുമല്ല, വാപൊത്തിപ്പിടിച്ചു എന്തൊക്കെയോ പറയുന്നതും കാണാം. പാരിസ് താരം മാര്‍ക്കോ വരാറ്റി വന്നു താരത്തെ അവസാനം മാറ്റുകയാണ് ചെയ്തത്.

മത്സരത്തില്‍ പി.എസ്.ജി അഞ്ചു ഗോളിന് ജയിച്ചു.

വീഡിയോ:

Advertisement