സാന്റോസ് വിട്ട് നെയ്മാര്‍ ബാഴ്‌സയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th May 2013, 12:37 pm
[]സാവോ പോളോ: ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസ് താരം നെയ്മാര്‍ ബാഴ്‌സയിലേക്ക് ചേക്കേറുന്നു. നെയ്മാര്‍ തന്നെയാണ് തന്റെ കൂടുമാറ്റം അറിയിച്ചിരിക്കുന്നത്.
വരുന്ന കോണ്‍ഫഡറേഷന്‍ കപ്പിന് ശേഷം താന്‍ ബാഴ്‌സയില്‍ ചേരുമെന്നാണ് നെയ്മാര്‍ അറിയിച്ചിരിക്കുന്നത്. []
ബാഴ്‌സയില്‍ നിന്നുള്ള ക്ഷണം താന്‍ സ്വീകരിച്ചെന്നും മാനസികമായി സാന്റോസ് വിടാനുള്ള തയ്യാറെടുപ്പ് നടത്തുകയാണെന്നും നെയ്മാര്‍ പറഞ്ഞു.
ട്വിറ്ററിലൂടെയായിരുന്നു നെയ്മാറിന്റെ പ്രതികരണം. തിങ്കളാഴ്ച്ച ബാഴ്‌സയുമായുള്ള കരാറില്‍ നെയ്മാര്‍ ഒപ്പ് വെയ്ക്കും. ബാഴ്‌സയെ കൂടാതെ റയല്‍ മാഡ്രിഡും നെയ്മാറിനെ നോട്ടമിട്ടിരുന്നു.
എന്നാല്‍ എത്ര രൂപയ്ക്കാണ് ബാഴ്‌സയുമായി കരാര്‍ ഒപ്പിട്ടതെന്ന് നെയ്മാര്‍ വ്യക്തമാക്കിയില്ല. ബ്രസീലിയന്‍ ഫുട്‌ബോളിലേക്കുള്ള ഭാവി വാഗ്ദാനമായാണ് ഫുട്‌ബോള്‍ ലോകം 22 കാരനായ നെയ്മാറിനെ കാണുന്നത്.
