എഡിറ്റര്‍
എഡിറ്റര്‍
ഇത് സ്വപ്‌നസാക്ഷാത്ക്കാരം; ലക്ഷ്യം 10000 റണ്‍സ് : സെവാഗ്
എഡിറ്റര്‍
Wednesday 28th November 2012 5:19pm

എന്റെ രാജ്യത്തിന് വേണ്ടി നൂറാമത്തെ ടെസ്റ്റ് കളിക്കുകയെന്നത് സന്തോഷകരമായ കാര്യമാണ്. പല താരങ്ങളും ഒരു ടെസ്റ്റ് കളിക്കുന്നത് തന്നെ വലിയ കാര്യമായി കരുതുന്ന സന്ദര്‍ഭത്തില്‍ ഞാന്‍ പിന്നിടുന്നത് എന്റെ നൂറാമത്തെ ടെസ്റ്റ് മത്സരമാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഈയൊരു നാഴികകല്ല് പിന്നിടുന്ന ഒമ്പതാമത്തെ ക്രിക്കറ്റ് താരമാണ് ഞാന്‍

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ശൈലി തന്നെ മാറ്റിമറയ്ക്കുന്ന പ്രകടനവുമായായിരുന്നു വീരേന്ദ്രര്‍ സെവാഗ് ഇന്ത്യന്‍ ടീമിലേക്ക് വരുന്നത്. വെടിക്കെട്ട് പ്രകടനത്തിലൂടെ സച്ചിന്റെ പകരക്കാരനായി എത്തിയ വീരുവിനെ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഒരു മത്സരം ഒറ്റയ്ക്ക് ജയിപ്പിക്കാന്‍ തക്ക പ്രാപ്തിയുള്ള താരമായിട്ടായിരുന്നു വീരുവിന്റെ വളര്‍ച്ച.

Ads By Google

ബൗണ്ടറികള്‍ പായിച്ച് അനായസം അര്‍ധസെഞ്ച്വറിയും സെഞ്ച്വറിയും നേടുന്നതായിരുന്നു സെവാഗിന്റെ രീതി. എന്നാല്‍ ഇടക്കാലത്ത് ഫോം നഷ്ടപ്പെത് മൂലം താരം ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. എങ്കിലും സ്വതസിദ്ധമായ ശൈലിയിലൂടെ ടീമിന്റെ വളര്‍ച്ചയ്ക്കായി ബാറ്റേന്തിയ കളിക്കാരനായിരുന്നു വീരേന്ദര്‍ സെവാഗ്.

ടെസ്റ്റിലെ തന്റെ നൂറാം സെഞ്ച്വറി പിന്നിടുമ്പോഴും ഇനിയും ഏറെ പഠിക്കാനുണ്ടെന്നാണ് സെവാഗ് പറയുന്നത്. കരിയറിലെ ഉയര്‍ച്ച താഴ്ചകളെ കുറിച്ചും സ്വപ്‌നശതകത്തെ കുറിച്ചും സെവാഗ് സംസാരിക്കുന്നു…

നൂറാമത്തെ ടെസ്റ്റില്‍ എത്തിക്കഴിഞ്ഞു, എന്താണ് ഇപ്പോള്‍ തോന്നുന്നത്?

വളരെ അഭിമാനം തോന്നുന്ന നിമിഷമാണ് ഇത്. എന്റെ രാജ്യത്തിന് വേണ്ടി നൂറാമത്തെ ടെസ്റ്റ് കളിക്കുകയെന്നത് സന്തോഷകരമായ കാര്യമാണ്. പല താരങ്ങളും ഒരു ടെസ്റ്റ് കളിക്കുന്നത് തന്നെ വലിയ കാര്യമായി കരുതുന്ന സന്ദര്‍ഭത്തില്‍ ഞാന്‍ പിന്നിടുന്നത് എന്റെ നൂറാമത്തെ ടെസ്റ്റ് മത്സരമാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഈയൊരു നാഴികകല്ല് പിന്നിടുന്ന ഒമ്പതാമത്തെ ക്രിക്കറ്റ് താരമാണ് ഞാന്‍. അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ അനുഗ്രഹീതനാണ്. ക്രിക്കറ്റില്‍ വലിയൊരു കാര്യം തന്നെയാണ് എനിയ്ക്ക് നേടാനായത്.

ഇങ്ങനെയൊരു നാള്‍ വരുമെന്ന് എന്നെങ്കിലും കരുതിയിരുന്നോ?

ഒരിക്കലുമില്ല. എന്റെ കരിയര്‍ തുടങ്ങിയ കാലം പോലും ഇന്നത്തെ അവസ്ഥയില്‍ എത്തുമെന്ന് ഞാന്‍ ചിന്തിച്ചിട്ട് പോലുമില്ലായിരുന്നു. യഥാര്‍ത്ഥത്തില്‍ ഇതൊരു സ്വപ്‌ന സാക്ഷാത്ക്കാരമാണ്. നോര്‍ത്ത് ഇന്ത്യയിലേക്കുവെച്ച് നൂറാം ടെസ്റ്റ് കളിക്കുന്ന രണ്ടാമത്തെ വ്യക്തിയും ദല്‍ഹിയില്‍ നിന്നുള്ള രണ്ടാമത്തെ ആളുമാണ് ഞാന്‍.

എന്റെ പ്രകടനത്തെ കുറിച്ച് ബി.സി.സി.ഐയും സെലക്ടേഴ്‌സും ടീം മേറ്റ്‌സും എന്ത് പറയുന്നു എന്നതില്‍ മാത്രമാണ് കാര്യം. അവരാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്

ഈയൊരു അവസരത്തില്‍ ആരോടാണ് കടപ്പാടുള്ളത്?

അങ്ങനെ പറയുകയാണെങ്കില്‍ വലിയ ലിസ്റ്റ് തന്നെ ഉണ്ട്. ഒരുപാട് പേരോട് ഞാന്‍ നന്ദിയും കടപ്പാടും പറയേണ്ടതുണ്ട്. എന്റെ കുടുംബം, എന്റെ ഭാര്യ, കോച്ച് എന്‍.ശര്‍മ, എന്റെ സീനിയേഴ്‌സ് പ്രത്യേകിച്ചും സച്ചിന്‍ ടെണ്ടുല്‍ക്കര്‍. പിന്നെ ക്രിക്കറ്റിനോട് വിടപറഞ്ഞവര്‍, ഇന്ത്യന്‍ ടീം മേറ്റ്‌സ്, 1998 ലെ രഞ്ജി ടീമിലുള്ളവര്‍ തുടങ്ങി ഒരുപാട് വ്യക്തികളുടെ പേരുകള്‍ പറയേണ്ടി വരും. ഞാന്‍ നൂറാം ടെസ്റ്റ് തികച്ചതില്‍ അവര്‍ക്കെല്ലാം ഇപ്പോള്‍ സന്തോഷമായിരിക്കും.

2001 മുതല്‍ നോക്കുകയാണെങ്കില്‍ ക്രിക്കറ്റുമായി താങ്കള്‍ അത്രയേറെ ഇഴുകിച്ചേര്‍ന്ന് കഴിഞ്ഞോ?

തീര്‍ച്ചയായും. ക്രിക്കറ്റ് എന്നെ ഒരുപാട് പാഠങ്ങള്‍ പഠിപ്പിച്ചു. ഇക്കഴിഞ്ഞ നാളുകളെല്ലാം എന്നിലുള്ള ക്രിക്കറ്റിനെ എത്രത്തോളം മികച്ചതാക്കാം എന്നാണ് ഞാന്‍ നോക്കിയിട്ടുള്ളത്. വിക്കറ്റിന്റെ സാഹചര്യം അനുസരിച്ച് കളിയുടെ ഗതി മാറ്റി പരിശീലിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. ക്രിക്കറ്റിനെ കുറിച്ച് പഠിക്കുന്ന ഓരോ അവസരത്തിലും എനിയ്ക്ക് തുണയായി നിന്നത് സച്ചിനും ഗാംഗുലിയുമായിരുന്നു.

ഇത്രനാളത്തെ ക്രിക്കറ്റ് ജീവിതത്തിനിടയില്‍ മറക്കാനാകാത്ത ഒരു കാര്യം പറയാമോ?

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ബ്ലോംഫോന്‍ടൈനില്‍ വെച്ച് നടന്ന എന്റെ ആദ്യ ടെസ്റ്റ് മത്സരവും അന്ന് നേടിയ സെഞ്ച്വറിയും ഒരിക്കലും മറക്കാനാവില്ല. പിന്നെ 2004 ഏപ്രിലില്‍ പാക്കിസ്ഥാനെതിരെ മുള്‍ട്ടാനെതിരെ നടന്ന മത്സരത്തില്‍ നേടിയ ആദ്യ ട്രിപ്പിള്‍ സെഞ്ച്വറി. അതിന് ശേഷം ചെന്നൈയില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ 319 റണ്‍സോടെ നേടിയ രണ്ടാമത്തെ ട്രിപ്പിള്‍ സെഞ്വറി. പിന്നെ എന്റെ നൂറാമത്തെ ടെസ്റ്റ് മത്സരം.ഇതെല്ലാം ഞാന്‍ ജീവിതത്തിലൊരിക്കലും മറക്കാത്ത എന്റെ അനുഭവങ്ങളാണ്.

എന്താണ് അടുത്ത ലക്ഷ്യം?

പതിനായിരം റണ്‍സ് തികയ്ക്കുകയെന്നതാണ് എന്റെ അടുത്ത ലക്ഷ്യം(8,448 റണ്‍സാണ് നിലവില്‍ സെവാഗിനുള്ളത്)

ഇപ്പോള്‍ മത്സരങ്ങളില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കാന്‍ കഴിയുന്നില്ലെന്ന് പൊതുവെ ആരോപണങ്ങളുണ്ടല്ലോ?

മാധ്യമങ്ങള്‍ അവര്‍ക്ക് തോന്നുന്നത് എഴുതട്ടെ. എന്റെ ജീവിതത്തെ കുറിച്ച് എനിയ്ക്ക് വ്യക്തമായി അറിയാം. എന്റെ കഴിവിനെ കുറിച്ച് ടീമിലെ സഹകളിക്കാര്‍ക്കും അറിയാം. പിന്നെ മാധ്യമങ്ങള്‍ എന്ത് പറയുന്നു എന്നതിന് വലിയ പ്രാധാന്യം ഇല്ല. എന്റെ പ്രകടനത്തെ കുറിച്ച് ബി.സി.സി.ഐയും സെലക്ടേഴ്‌സും ടീം മേറ്റ്‌സും എന്ത് പറയുന്നു എന്നതില്‍ മാത്രമാണ് കാര്യം. അവരാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അത് വ്യക്തവുമായിരിക്കും.

ടെസ്റ്റ് മത്സരത്തിലെ ബാറ്റിങ് ശൈലിയില്‍ എന്നെങ്കിലും മാറ്റം വരുത്തേണ്ടി വന്നിട്ടുണ്ടോ?

2008 ല്‍ അഡ്‌ലെയ്ഡില്‍ നടന്ന ടെസ്റ്റിലെ ഒരു സെഷനില്‍ ഞാന്‍ 151 റണ്‍സ് നേടിയത് ഒരൊറ്റ ബൗണ്ടറി പോലും അടിക്കാതെയായിരുന്നു. അന്ന് ചായ സമയം വരെ ഞാന്‍ പുറത്താകാതെ നിന്നാല്‍ മാത്രമേ ടീമിന് സമനില പിടിക്കാന്‍ കഴിയുമായിരുന്നുള്ളു. അത്തരം സാഹചര്യം വരുമ്പോള്‍ അതിനനുസരിച്ച് നമ്മള്‍ പെരുമാറേണ്ടി വരും. അതുപോലെ തന്നെ ശ്രീലങ്കയില്‍ വെച്ച് നടന്ന മത്സരത്തിലും എനിയ്ക്ക് സിംഗിള്‍സ് മാത്രമെടുത്ത് നില്‍ക്കേണ്ടി വന്നു. അത് അന്ന് ഇഷാന്ത് ശര്‍മയെ മുത്തയ്യ മുരളീധരന്റെ പന്തില്‍ നിന്നും രക്ഷിച്ചെടുക്കാനായിരുന്നു അത്. 199 റണ്‍സ് എടുത്ത് നില്‍ക്കുന്ന അവസരത്തിലാണെന്നതാണ് അതിനേക്കാള്‍ വലിയ രസം.

മത്സരങ്ങളില്‍ ബാറ്റിങ് ശൈലി മാറ്റേണ്ട അവസരങ്ങള്‍ ഉണ്ടാകാറുണ്ടെന്നാണോ താങ്കള്‍ പറയുന്നത്?

അതെ. സാഹചര്യത്തിനനുസരിച്ച് ബാറ്റിങ് രീതി മാറ്റേണ്ടി വരും. അത് എന്റെ മാത്രം കാര്യമല്ല. എല്ലാവരും അങ്ങനെ തന്നെയായിരിക്കും.

ഇക്കഴിഞ്ഞ നാളുകളില്‍ ഏത് ബൗളറെയാണ് നേരിടാന്‍ ബുദ്ധിമുട്ട് തോന്നിയത്?

ഒരുപാട് പേരുണ്ട്. ഷോണ്‍ പൊള്ളോക്ക്, ഡേല്‍ സ്റ്റീന്‍, മോണ്‍ മോര്‍ക്കല്‍, ഗ്ലെന്‍ മെഗ്രാത്ത്, ആന്‍ഡ്ര്യൂ ഫഌന്റോഫ്, ബ്രെറ്റ് ലീ, ഷൊയ്ബ് അക്തര്‍ അങ്ങിനെ ചിലര്‍.

Advertisement