എഡിറ്റര്‍
എഡിറ്റര്‍
2015 ലെ കോമണ്‍വെല്‍ത്ത് ഉച്ചകോടി മാള്‍ട്ടയില്‍
എഡിറ്റര്‍
Sunday 17th November 2013 9:00pm

chogam

കൊളംബൊ: 2015 ലെ കോമണ്‍വെല്‍ത്ത് ഉച്ചകോടി മാള്‍ട്ടയില്‍ നടക്കുമെന്ന് തീരുമാനമായി. കൊളംബോയില്‍ വച്ച് നടന്ന ചോഗം ഉച്ചകോടിയുടെ സമാപനസമ്മേളനത്തിലാണ് തീരുമാനമുണ്ടായത്.

കൊളംബോ ഉച്ചകോടിയില്‍ പങ്കെടുത്ത അംഗങ്ങളെല്ലാവരും മാള്‍ട്ടയെ 2015 ലെ വേദിയാക്കാനുള്ള തീരുമാനത്തെ അംഗീകരിക്കുകയായിരുന്നു. 2015 ലെ ഉച്ചകോടിക്ക് വേദിയാകാനുള്ള ക്ഷണം മാള്‍ട്ട പ്രധാനമന്ത്രിക്ക് കൈമാറിയെന്ന് സെക്രട്ടറി ജനറല്‍ കമലേഷ് ശര്‍മ്മ വ്യക്തമാക്കി.

സമ്മേളനം നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തുമെന്ന് മാള്‍ട്ട പ്രധാനമന്ത്രി ജോസഫ് മസ്‌ക്കറ്റ് അറിയിച്ചു. അടുത്ത ഉച്ചകോടി മൗറീഷ്യസില്‍ നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ ശ്രീലങ്കയിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ പ്രതിഷേധിച്ച് മൗറീഷ്യസ് പിന്‍മാറുകയായിരുന്നു.

കൊളംബോ ഉച്ചകോടിക്ക് മുമ്പാണ് മൗറീഷ്യസ് പ്രധാനമന്ത്രി നവീന്‍ ചന്ദ്ര രംഗൂലം പിന്‍മാറുന്ന കാര്യം അറിയിച്ചത്.

തമിഴ് വംശജര്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യ, കാനഡ, മൗറീഷ്യസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രധാനമന്ത്രിമാര്‍ ചോഗം സമ്മേളനത്തെ ബഹിഷ്‌കരിച്ചിരുന്നു.

Advertisement