എഡിറ്റര്‍
എഡിറ്റര്‍
ബംഗാള്‍ സര്‍ക്കാരിന്റെ പരസ്യത്തില്‍ നക്‌സല്‍ നേതാവിന്റെ ചിത്രം
എഡിറ്റര്‍
Thursday 7th November 2013 12:42am

kanu-sanyal

കൊല്‍ക്കത്ത : ബംഗാള്‍ സര്‍ക്കാരിന്റെ പരസ്യത്തില്‍ അന്തരിച്ച നക്‌സല്‍ നേതാവ് കാനു സന്യാലിന്റെ ചിത്രം അച്ചടിച്ചത് വിവാദമാകുന്നു.

സംസ്ഥാന സര്‍ക്കാര്‍ ചെറുകിട നിക്ഷേപകര്‍ക്കുവേണ്ടി  മുന്‍കൈയ്യെടുത്ത് നടപ്പാക്കുന്ന സമ്പാദ്യ പദ്ധതിയുടെ നോട്ടീസിലാണ്  നക്‌സല്‍ നേതാവിന്റെയും ചിത്രമുള്ളത്.

ഗ്രാമീണ ജനങ്ങളോടൊപ്പം നക്‌സല്‍ നേതാവ് കാനു സന്യാല്‍ നില്‍ക്കുന്ന ചിത്രമാണ് അച്ചടിച്ചത്.

ജീവിച്ചിരുന്നപ്പോള്‍ ഒരിക്കല്‍പ്പോലും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയിട്ടില്ലാത്ത കാനു സന്യാലിനെപ്പോലുള്ള ഒരാളുടെ ചിത്രം സര്‍ക്കാര്‍ പരസ്യത്തില്‍ എന്തുകാരണത്താല്‍ ഉള്‍പ്പെടുത്തി എന്ന് വ്യക്തമല്ല.

പരസ്യത്തില്‍ സന്യാലിന്റെ ചിത്രം സര്‍ക്കാര്‍ മനപൂര്‍വം നല്‍കിയതാണൊ, അബദ്ധത്തില്‍ വന്നുപോയതാണോയെന്ന് വ്യക്തമല്ല.

നിക്ഷേപ തട്ടിപ്പുകള്‍ക്ക് സാധാരണക്കാര്‍ ഇരയാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് സര്‍ക്കാരിന്റെ നിക്ഷേപ പദ്ധതി.

അതേസമയം കാനുവിന്റെ ആരാധകര്‍ സംഭവത്തില്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

Advertisement