കൊച്ചി: നക്‌സല്‍ വര്‍ഗീസ് വധക്കേസിലെ വിധി ഇന്ന്.  പ്രത്യേക സിബിഐ കോടതിയില്‍  രാവിലെ പതിനൊന്ന് മണിക്കാണ്  വിധി പ്രഖ്യാപനം ഉണ്ടാകുക. പ്രത്യേക സിബിഐ കോടതി ജഡ്ജി എസ്. വിജയകുമാര്‍ മുമ്പാകെയാണ് കേസിന്റെ വിചാരണ നടന്നത്.

നാല്‍പത് വര്‍ഷം മുമ്പാണ് വര്‍ഗീസ് വയനാട്ടിലെ തിരുനെല്ലിയില്‍ കൊല്ലപ്പെട്ടത്. പോലീസുമായി നടന്ന  ഏറ്റുമുട്ടലിലാണ് വര്‍ഗീസ് കൊല്ലപ്പെട്ടത് എന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ഇത്രയും വര്‍ഷം നീണ്ട വിചാരണ കേരളത്തിന്‍റെ ചരിത്രത്തില്‍ ആദ്യത്തേതാണ്.  ജുഡീഷ്യല്‍ അന്വേഷണത്തിന് സമ്മതിക്കാതെ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് പതിനൊന്ന് വര്‍ഷം മുന്‍പ് ഉത്തരവിടുകയായിരുന്നു.  അതോടെയാണ് നെക്സല്‍ വര്‍ഗീസ് കേസ്  കൊലക്കേസായി മാറിയത്.

Subscribe Us:

വര്‍ഗീസിനെ വെടിവെച്ച് കൊലപ്പെടുത്തിയെന്ന് താനാണെന്ന് കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ആ വെളിപ്പെടുത്തല്‍ കേസിന്‍റെ നിര്‍ണ്ണായക വഴിത്തിരിവാകുകയും ചെയ്തു. എന്നാല്‍ അദ്ദേഹം  നാലുവര്‍ഷംമുമ്പ് മരിണപ്പെട്ടു. കേസില്‍ രാമചന്ദ്രന്‍ നായരായിരുന്നു ഒന്നാം പ്രതി. നക്‌സലൈറ്റുകളെ അമര്‍ച്ച ചെയ്യാന്‍ പോലീസ് കടുത്ത നടപടികള്‍ സ്വീകരിച്ച കാലത്താണ് 1970 ഫിബ്രവരി 18ന് വര്‍ഗീസ് കൊലചെയ്യപ്പെട്ടത്.