എഡിറ്റര്‍
എഡിറ്റര്‍
ന്യൂസിലന്റ് പര്യടനം ലോകകപ്പിനുള്ള ഒരുക്കത്തിന് സഹായിക്കും: ധോണി
എഡിറ്റര്‍
Saturday 11th January 2014 12:12am

dhonisingle

മുംബൈ: ഈ മാസം ന്യൂസിലന്റില്‍ നടക്കുന്ന പര്യടനം ടീമിനെ അടുത്തവര്‍ഷം നടക്കുന്ന ലോകകപ്പിനായുള്ള ഒരുക്കത്തിന് സഹായിക്കുമെന്ന് ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി.

അടുത്തവര്‍ഷം ന്യൂസിലന്റിലും ആസ്‌ത്രേലിയയിലുമായി നടക്കുന്ന ലോകകപ്പില്‍ കളിക്കാനായി വിക്കറ്റുകളെ കുറിച്ച് കളിക്കാര്‍ക്ക് ബോധ്യപ്പെടാനും ഇത് സഹായിക്കുമെന്നും താന്‍ ആദ്യതവണ ന്യൂസിലന്റില്‍ പോയപ്പോള്‍ ഫീല്‍ഡിങ് അവസ്ഥയില്‍ ആശയക്കുഴപ്പം വന്നെന്നും ധോണി പറഞ്ഞു.

ന്യൂസിലാന്റിലേക്ക് പുറപ്പെടുന്നതിന് മുമ്പുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രൗണ്ടിന്റെ രീതി പരിചയമില്ലാത്തതാണ്. ന്യൂസിലാന്റില്‍ പ്രചോദനപരമായ കളി കാഴ്ചവെക്കാനാകും.

ഐ.സി.സി പുതിയ നിയമങ്ങള്‍ പ്രകാരമുള്ള കഴിഞ്ഞ ചില മല്‍സരങ്ങളില്‍ ടീമിന് ഉയര്‍ന്ന സ്‌കോര്‍ നേടാനായിരുന്നു. ന്യൂസിലാന്റിലെ ഗ്രൗണ്ട് വ്യതസ്തമാണെന്നും ധോണി പറഞ്ഞു.

യുവനിരയുടെ കഴിവില്‍ തനിക്ക് ആത്മവിശ്വാസമുണ്ട്. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും ധോണി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ചേത്വേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ എന്നിവരായിരുന്നു റണ്‍വേട്ടയില്‍ മുന്നില്‍. നാലു ഇന്നിങ്‌സുകളില്‍ നിന്നായി ധോണിക്ക് 87 റണ്‍സ് എടുക്കാനേ കഴിഞ്ഞിരുന്നുള്ളു.

Advertisement