എഡിറ്റര്‍
എഡിറ്റര്‍
പശുവിനായി ഒരു പത്രം; ഗോരക്ഷകര്‍ റിപ്പോര്‍ട്ടര്‍മാരും: ഗോഭാരതിയുടെ ചീഫ് എഡിറ്റര്‍ പത്രത്തെക്കുറിച്ച് പറയുന്നു
എഡിറ്റര്‍
Wednesday 5th July 2017 4:19pm

സംഘപരിവാര്‍ സംഘടനകള്‍ പശുവിനുവേണ്ടി സംഘടന മാത്രമല്ല ഒരു പത്രം തന്നെ പുറത്തിറക്കിയിട്ടുണ്ട്. ഗോരക്ഷാ ഭാരത് ഭാരതിയെന്നാണ് പശുവിനുവേണ്ടിയുള്ള പത്രത്തിന്റെ പേര്. ആഴ്ചയില്‍ ഒരിക്കല്‍ പുറത്തിറങ്ങുന്ന ഈ പ്ത്രത്തിന്റെ ചീഫ് എഡിറ്റര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൂടിയായ സഞ്ജയ് ശര്‍മ്മയാണ്.

‘മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ ഞാന്‍ ഗോമാതയെ സേവിക്കാന്‍ താല്‍പര്യപ്പെടുന്നു. പക്ഷെ എന്റെ പക്കല്‍ പണമില്ല. അപ്പോള്‍ എന്തു ചെയ്യും. ഞാനൊരു എഴുത്തുകാരനാണ്. എന്തുകൊണ്ട് എന്റെ പേന ഗോമാതയെ സേവിക്കാന്‍ ഉപയോഗിച്ചുകൂടാ എന്നു ഞാന്‍ ആലോചിച്ചു. ‘ എന്നാണ് ഇത്തരമൊരു പത്രം തുടങ്ങിയതിനു കാരണമായി അദ്ദേഹം പറയുന്നത്.

30വര്‍ഷത്തോളമായി മാധ്യമരംഗത്തുണ്ടെന്ന് അവകാശപ്പെടുന്ന ഇയാളുടെ അവകാശം വാദം പശു ശാസ്ത്രമാണെന്നാണ്. ഗോമൂത്രവുമായും മറ്റും ബന്ധപ്പെട്ട് സംഘപരിവാറിന്റെ അടിസ്ഥാന രഹിതമായ അവകാശവാദങ്ങള്‍ ഇയാള്‍ ഏറ്റുപിടിക്കുന്നുമുണ്ട്.


Also Read: ‘അപ്പു എനിക്കറിയാടാ നീ തകര്‍ക്കുമെന്ന്’; പ്രണവ് മോഹന്‍ലാലിന് ആശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍


‘പശുതന്നെ സയന്‍സ് ആണ്. പശുവിനെ ശാസ്ത്രീയ കാഴ്ചപ്പാടില്‍ നിന്ന് നോക്കാത്തിടത്തോളം കാലം ഈസംവാദനം തുടരും. ഗോമൂത്രം ക്യാന്‍സറിനുവരെ മരുന്നാണ്. പല മാറാരോഗങ്ങളും ഗോമൂത്രം കുടിച്ചാല്‍ മാറും. ഞാന്‍ എല്ലാദിവസവും രാവിലെയും വൈകുന്നേരവും ഗോമൂത്രം കുടിക്കാറുണ്ട്. ‘ എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.

‘ഗോരക്ഷകരാണ് ഞങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍. സംഘപരിവാര്‍ സംഘടനകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന അവര്‍ ഞങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നു. വിദ്യാനഗഗരി മേഖലയിലെ വിശ്വ ഹിന്ദു പരിഷത്തിന്റെ ഗോരക്ഷാ ചീഫ് ആണ് താന്‍. സംഘപരിവാറുമായി അടുത്തു പ്രവര്‍ത്തിക്കുന്നതിനാല്‍ ഞങ്ങള്‍ക്ക് പശുക്കള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചും മറ്റും വിവരം ലഭിക്കുന്നു. അത് എഡിറ്റ് ചെയ്ത് ഞങ്ങള്‍ വാര്‍ത്ത നല്‍കുന്നു.’ അദ്ദേഹം പറയുന്നു.

ഗോസംരക്ഷണത്തിന്റെ പേരില്‍ നടന്ന കൊലപാതകങ്ങളെയും അദ്ദേഹം ന്യായീകരിക്കുന്നുണ്ട്.

‘വീട്ടില്‍ ബീഫ് സൂക്ഷിച്ചതിനാണ് അഖ്ലാഖ് കൊല്ലപ്പെട്ടത്. അദ്ദേഹം വീട്ടില്‍ കശാപ്പുശാല നടത്തുകയായിരുന്നു.’ എന്നുപറഞ്ഞാണ് അഖ്ലാഖിനെ കൊന്നതിനെ ന്യായീകരിക്കുന്നത്.

Advertisement