എഡിറ്റര്‍
എഡിറ്റര്‍
ന്യൂസിലന്റ് ഏകദിനം: ഇന്ത്യക്ക് 42 ഓവറില്‍ 297 റണ്‍സ് വിജയലക്ഷ്യം
എഡിറ്റര്‍
Wednesday 22nd January 2014 11:55am

indian-team2

ഹാമില്‍ടണ്‍: ന്യൂസിലന്റിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 297 റണ്‍സ് വിജയലക്ഷ്യം.

മഴ കളി മുടക്കിയത് മൂലം ന്യൂസിലന്റിന്റെ ആദ്യ ഇന്നിംഗ്‌സ് 42 ഓവറില്‍ ഏഴ് വിക്കറ്റിന് 271 റണ്‍സില്‍ അവസാനിച്ചിരുന്നു.

മഴനിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 42 ഓവറില്‍ 297 റണ്‍സ് ആക്കി പുനര്‍നിര്‍ണയിക്കുകയായിരുന്നു.

ന്യൂസിലന്റ് ബാറ്റിങ് നിരയില്‍ ആന്‍ഡേഴ്‌സണും ടെയ്‌ലറും വില്യംസണും ഗുപ്ടീലുമാണ് തിളങ്ങിയത്. 77 റണ്‍സെടുത്ത വില്യംസണണാണ് ടോപ് സ്‌ക്കോറര്‍.

ടെയ്‌ലര്‍ 57 റണ്‍സും ഗുപ്റ്റിലും ആന്‍ഡേഴ്‌സണും 44 റണ്‍സ് വീതവും നേടി.

വന്‍ സ്‌ക്കോര്‍ പിന്തുടര്‍ന്ന് ബാറ്റിങ് ആരംഭിച്ച ഇന്ത്യ 30.5 ഓവറില്‍ നാല് വിക്കറ്റിന് 181 റണ്‍സെന്ന നിലയിലാണ്.

78 റണ്‍സെടുത്ത് മികച്ച ബാറ്റിങ് കാഴ്ച്ച വെച്ച വിരാട് കോലിയുടെ വിക്കറ്റാണ് ഒടുവില്‍ നഷ്ടമായത്.

Advertisement