എഡിറ്റര്‍
എഡിറ്റര്‍
മോഡിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത തെറ്റെന്ന് ശരദ്പവാര്‍
എഡിറ്റര്‍
Friday 31st January 2014 11:42am

pawar-sad

ന്യൂദല്‍ഹി: ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത എന്‍.സി.പി നേതാവ് ശരദ് പവാര്‍ നിഷേധിച്ചു.

അത്തരമൊരു കൂടിക്കാഴ്ച നടന്നിട്ടില്ലെന്നും വാര്‍ത്തയ്ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജനുവരി 17 ന് താന്‍ മോഡിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് ചില പത്രവാര്‍ത്തകള്‍ കണ്ടു. തീര്‍ത്തും അടിസ്ഥാന രഹിതമാണ് അവ.

കഴിഞ്ഞ ഒരു വര്‍ഷമായി മോഡിയെ താന്‍ നേരിട്ട് കണ്ട് സംസാരിച്ച്. പിന്നെ എന്തടിസ്ഥാത്തിലാണ് ഇത്തരമൊരു വാര്‍ത്ത വന്നതെന്ന് മനസിലാകുന്നില്ലെന്നും ശരദ് പവാര്‍ പറഞ്ഞു.

രാഷ്ട്രീയ സാഹചര്യം വിലയിരുത്താനായിരുന്നു കൂടിക്കാഴ്ചയെന്നായിരുന്നു വാര്‍ത്ത. ദല്‍ഹിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നാണ് സൂചന. എന്നാല്‍ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് എന്‍.സി.പി വക്താവ് നവാബ് മാലികും പറഞ്ഞു.

യുപിഎ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താനുള്ള തന്ത്രത്തിന്റെ ഭാഗമായി എന്‍.സി.പി തന്നെ പ്രചരിപ്പിക്കുന്ന വാര്‍ത്തയാണിതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Advertisement