എഡിറ്റര്‍
എഡിറ്റര്‍
ബംഗാളിലെ കോണ്‍ഗ്രസ് മന്ത്രിമാര്‍ കൂട്ടരാജിക്ക്
എഡിറ്റര്‍
Friday 21st September 2012 3:28pm

കൊല്‍ക്കത്ത: യു.പി.എ സര്‍ക്കാറിന്റെ സാമ്പത്തിക പരിഷ്‌കരണ നടപടിയില്‍ പ്രതിഷേധിച്ച് സര്‍ക്കാറിനുള്ള പിന്തുണ തൃണമൂല്‍ കോണ്‍ഗ്രസ് പിന്‍വലിച്ച പശ്ചാത്തലത്തില്‍ ബംഗാള്‍ മന്ത്രിസഭയില്‍ നിന്ന് കോണ്‍ഗ്രസ് മന്ത്രിമാരെ പിന്‍വലിക്കുമെന്ന് പി.സി.സി പ്രസിഡന്റ് പ്രദീപ് ഭട്ടാചാര്യ.

Ads By Google

നാല് കോണ്‍ഗ്രസ് മന്ത്രിമാരാണ് മമതാ മന്ത്രിസഭയിലുള്ളത്. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലും കോണ്‍ഗ്രസ് മന്ത്രിമാര്‍ പങ്കെടുത്തിരുന്നില്ല. കേന്ദ്ര സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കാനുള്ള തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ തീരുമാനത്തെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിവെക്കുന്നതെന്ന് ഭട്ടാചാര്യ പറഞ്ഞു.

293 അംഗങ്ങളുള്ള ബംഗാള്‍ നിയമസഭയില്‍ തൃണമൂലിന് 186 എം.എല്‍.എ. മാരുണ്ട്. 42 അംഗങ്ങളുള്ള കോണ്‍ഗ്രസ് സഖ്യം വിട്ടാലും സര്‍ക്കാറിന് ഭീഷണിയാവില്ലെന്ന ആശ്വാസത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്.

Advertisement