Administrator
Administrator
നവജാത ശിശുവിനെ അമ്മയും കാമുകനും ചേര്‍ന്ന് വിറ്റു
Administrator
Tuesday 3rd May 2011 1:32pm

mla driver handcuffedവര്‍ക്കല: നവജാത ശിശുവിനെ അമ്മയും കാമുകനും ചേര്‍ന്ന് അന്‍പതിനായിരം രൂപക്ക് വിറ്റു. മാതാവിനെയും കാമുകനെയും കുഞ്ഞിനെ വാങ്ങിയ ആളിനെയും പോലീസ് അറസ്റ്റ് ചെയ്തു.

14 ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ അന്‍പതിനായിരം രൂപക്ക് വില്‍ക്കുകയായിരുന്നു. കുഞ്ഞിന്റെ മാതാവും വെണ്‍കുളം സ്വദേശിനിയുമായ സുനിത(38) അയല്‍വാസിയും കാമുകനുമായ ശ്രീജിത് (30) കുഞ്ഞിനെ വിലയ്ക്ക് വാങ്ങിയ കുണ്ടറ സ്വദേശിനി സന്ധ്യ(32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, സുനിതയും അയല്‍വാസിയായ ശ്രീജിത്തും തമ്മില്‍ അവിഹിത ബന്ധമുണ്ടായിരുന്നു.ശ്രീജിത്തില്‍ നിന്നും ഗര്‍ഭിണിയായ സുനിത രണ്ടാഴ്ചക്ക് മുന്‍പ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇരുവരും കുഞ്ഞിനെ ഒഴിവാക്കാന്‍ ശ്രമിച്ചു.

തുടര്‍ന്ന് സുനിതയുടെ കൂട്ടുകാരി മുഖാന്തിരം കുണ്ടറ സ്വദേശിനി സന്ധ്യയ്ക്ക് കുഞ്ഞിനെ കൈമാറുകയായിരുന്നു. സന്ധ്യയില്‍ നിന്നും 50,000 രൂപയും കൈപ്പറ്റി.

ഇന്നലെ സുനിത കുഞ്ഞിനെ ശ്രീജിത്ത് തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് വര്‍ക്കല പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സത്യം പുറത്തറിഞ്ഞത്. സന്ധ്യക്കും സുനിതക്കും വേറെ രണ്ട് കുട്ടികള്‍ വേറെയുണ്ട്. സന്ധ്യയുടെ ഭര്‍ത്താവ് വിദേശത്താണ്.

Advertisement