കണ്ണൂരില്‍ മുഖ്യമന്ത്രി എടുത്ത നിലപാട് നൂറു ശതമാനം ശരിയാണ്. പക്ഷേ പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ പൊതു പ്രവര്‍ത്തകരോടും പ്രത്യേകിച്ച് ജനപ്രതിനിധികളോടും പ്രോട്ടോകോള്‍ അനുസരിച്ച് അവര്‍ക്ക് നല്‍കേണ്ട മാന്യതയും പരിഗണനയും നല്‍കാന്‍ ബാധ്യസ്ഥരാണ്.

പോലീസ് സേനയില്‍ അച്ചടക്കം നിലനിര്‍ത്തേണ്ടതും ശരിയായ രീതിയില്‍ പോലീസിനെ മുന്നോട്ട് കൊണ്ടുപോകേണ്ടതും സര്‍ക്കാരിന്റെ കടമയാണ്. അതാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്.

അല്ലാതെ മുഖ്യമന്ത്രിയുടെ ഭാഗത്ത് തെറ്റൊന്നുമില്ല. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു നേതാവും പരസ്യമായ പ്രസ്ഥാവനകളിലോ ചര്‍ച്ചകളിലോ പ്രകടനങ്ങളിലോ ഭാഗമാവാന്‍ പാടില്ലെന്ന് പാര്‍ട്ടി വിലക്കുകയാണ്.

(കണ്ണൂരിലെ പോസ്റ്റര്‍ വിവാദത്തെ കുറിച്ചും പാര്‍ട്ടിയിലെ അച്ചടക്കനടപടികളെ കുറിച്ചും ചര്‍ച്ച ചെയ്യാന്‍ ഇന്ന് ചേര്‍ന്ന കെ.പി.സി.സി യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.)