യേശുക്രിസ്തുവിനെ ഞങ്ങള്‍ ആദരിക്കുന്നുണ്ട്. യേശുക്രിസ്തു എന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വിമോചന പോരാളി എന്ന നിലയ്ക്കാണ് ഞങ്ങള്‍ കാണുന്നത്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തെ ഞങ്ങള്‍ ആദരിക്കുന്നത്.

Subscribe Us:

ഹന്നാവിന്റെ അങ്ങാടിയും കള്ളന്‍മാരുടെ ഗുഹയുമായി അക്കാലത്ത് മാറിയിരുന്ന ആരാധനാലയങ്ങളുടെ, ആരാധനാലയങ്ങളെ അങ്ങനെയാണ് ബൈബിളില്‍ വിശേഷിപ്പിച്ചിരുന്നത്. ആ ആരാധനാലയങ്ങളില്‍ നിന്ന് പലിശക്കാരെയും കള്ള വാണിഭക്കാരെയും ചാട്ടവാറുകൊണ്ട് അടിച്ചുപുറത്താക്കിയിരുന്നു.

അത് ക്രിസ്തുവാണ് ചെയ്തത്. ആ ചെയ്ത ക്രിസ്തുവിനെ ഞങ്ങള്‍ സ്വാഭാവികമായും മാതൃകയാക്കും. അങ്ങനെ ചെയ്ത ക്രിസ്തുവിനെ ഞങ്ങള്‍ മോചന പോരാളിയായി കണക്കാക്കുകയും ചെയ്യും. അതിന് ഞങ്ങള്‍ക്ക് അറച്ചു നില്‍ക്കേണ്ട കാര്യമില്ല.

സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

Malayalam News

Kerala News In English