സംസ്ഥാനകമ്മിറ്റിയില്‍ ഗൗരിയമ്മ ആദ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ യു.ഡി.എഫ് നമ്മളെ നാണം കെടുത്തുമെന്നും അതുകൊണ്ട് യു.ഡി.എഫ് മടുത്തുവെന്നും പറഞ്ഞു. തന്നെ പത്തുമണിയ്ക്ക് വിളിപ്പിച്ചിട്ട് 2 മണിവരെ കാത്തുനിര്‍ത്തിപ്പിച്ചു. അതുകൊണ്ട് ഞാന്‍ ഇത് വെറുത്തിരിക്കുന്നു.

Subscribe Us:

ആഗസ്റ്റ് മാസത്തില്‍ വീണ്ടുമൊരു പ്ലീനറി സമ്മേളനം സംഘടിപ്പിച്ച് യു.ഡി.എഫില്‍ നിന്നും വിടപറയാനാണ് ഗൗരിയമ്മ തീരുമാനിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ജെ.എസ്.എസില്‍ നിന്നും രാജിവെയ്ക്കുകയാണ്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ജെ.എസ്.എസിനെ ഇടതുപാളയത്തിലെത്തിക്കാനാണ് ഗൗരിയമ്മ ശ്രമിച്ചത്. ഇടതുഭരണം തിരിച്ചുവരില്ലെന്ന് ഉറപ്പായപ്പോള്‍ യു.ഡി.എഫ് വിടാനുള്ള ്പ്രമേയം പോലും മാറ്റിവെച്ച് മന്ത്രിയാകാന്‍ മത്സരിച്ചത്. ജെ.എസ്.എസില്‍ നടക്കുന്നത് അടുക്കള രാഷ്ട്രീയമാണ്.

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു പി.ആര്‍ ഗോപാലകൃഷ്ണന്‍.

Malayalam News

Kerala News In English