നിയമസഭാസമിതിയുടെ കണ്ടെത്തല്‍ അത് അന്തിമറിപ്പോര്‍ട്ടായി രൂപം പ്രാപിച്ചു എന്ന് തോന്നുന്നില്ല. നിയമസഭാസമിതി ഒരു യോഗത്തില്‍ കുറേ ചര്‍ച്ച ചെയ്ത കാര്യങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുള്ളത്.

അത് തന്നെ ഔദ്യോഗികമായി സ്ഥിതീകരിക്കപ്പെട്ടിട്ടില്ല. നിയമസഭാസമിതി അതിന്റെ റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കുകയും അത് സഭയില്‍ സമര്‍പ്പിക്കുകയും ചെയ്യണം. അത് സഭയില്‍ സമര്‍പ്പിച്ചുകഴിയുമ്പോള്‍ മാത്രമേ അതിന്‍മേല്‍ ഞാന്‍ പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നുള്ളു.

സഭാസമിതി ചെന്നെത്തിയതായി പ്രചരിപ്പിക്കുന്ന നിഗമനങ്ങളെ ആസ്പദമാക്കി ഒരു പ്രതികരണം നല്‍കുന്നത് നിയമസഭാസമിതിയോട് ഗൗരവമില്ലാതെ പെരുമാറുന്ന ഒരു തെറ്റായിട്ട് മാറും.അതിന്റെ റിപ്പോര്‍ട്ട് വന്നതിനുശേഷം മാത്രമേ പ്രതികരിക്കുകയുള്ളു.

അരുണ്‍കുമാറിനെതിരെ നിയമസഭാസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Malayalam News

Kerala News In English