ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയുടെ ചിത്രം മറ്റു വിപ്ലവകാരികളുടെ കൂടെ കാണുവാന്‍ സാധിക്കുന്നത് ഒരു ക്രൈസ്തവന്‍ എന്ന നിലയില്‍ എനിയ്്ക്ക് അഭിമാനമാണ്. സി.പി.ഐ.എം പോലൊരു പാര്‍ട്ടി യേശുക്രിസ്തുവിനെ ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരി എന്നു തിരിച്ചറിയുമ്പോള്‍ അത് അംഗീകരിക്കുമ്പോള്‍ അതില്‍ സന്തോഷിക്കുകയാണ്

Subscribe Us:

അതില്‍ ഒരു വിവാദവും കാണേണ്ട ആവശ്യമില്ല. ലോകം അംഗീകരിക്കുന്ന ഒരു സത്യം ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നു എന്നതില്‍ കവിഞ്ഞ് അതില്‍ എന്ത് വിവാദ മൂല്യമാണ് ഉള്ളതെന്ന് എത്ര ആലോചിച്ചിട്ടും വ്യക്തമാകുന്നില്ല.

കേരളത്തിലെ വ്യവസ്ഥാപിത സഭകള്‍ പലതും വെടിഞ്ഞ ഘട്ടത്തിലാണ് നില്‍ക്കുന്നത്. അതുകൊണ്ടു തന്നെയാവാം യേശുക്രിസ്തുവിനെ ഒരു വിപ്ലവകാരി എന്ന നിലയില്‍ ആരെങ്കിലും പറയുമ്പോള്‍ അതില്‍ ഒരു അസഹിഷ്ണുത ഈ സ്ഥാപിത മതത്തിന് തോന്നുന്നത്.

സി.പി.ഐ.എമ്മിന്റെ ചരിത്ര പ്രദര്‍ശനത്തില്‍ യേശുക്രിസ്തുവിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു യാക്കോബായ മെത്രാപൊലീത്ത ഗ്രിഗോറിയോസ് മാര്‍ കുറിലോസ്.

Malayalam News

Kerala News In English