നിയമസഭാ ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി കാണുന്ന തിരുവനന്തപുരം നഗരസഭയുടെ നിലപാട് അങ്ങേയറ്റം പ്രതിഷേധകരമാണ്. കാരണം നിയമസഭാംഗങ്ങള്‍ എന്നുപറഞ്ഞാല്‍ അവര്‍ സര്‍ക്കാര്‍ ജീവനക്കാരല്ല.

അവര്‍ ജനങ്ങളെ സേവിക്കാനും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും മുന്നോട്ട് വന്നവരാണ്. നാടിനെ സേവിക്കുന്നതിനു വേണ്ടി തിരഞ്ഞെടുക്കപ്പെട്ട ആളുകളാണ്.

അവരെ പി.എസ്.സി മുഖാന്തരം റിക്രൂട്ട് ചെയ്യുന്ന ജീവനക്കാരെ പോലെ കരുതുന്ന തിരുവനന്തപുരം നഗരസഭയുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് മാത്രമല്ല അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവുമാണ്.

നിയമസംഭാംഗങ്ങള്‍ക്ക് നികുതി അടയ്ക്കാനുള്ള തിരുവനന്തപുരം നഗരസഭയുടെ നീക്കത്തിനെതിരെ തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു എക്‌സൈസ് മന്ത്രി കെ.ബാബു